If you can't read this blog,please install malayalam font from here use mozilla firefox

മലയാളം പ്രശ്നോത്തരി

 1. 1.മലയാളം ഉള്‍പ്പെടുന്ന ഭാഷാഗോത്രം ? ദ്രാവിഡം
  .2.മനുഷ്യ സംസ്കാരത്തിന്റെ തൊട്ടില്‍ ദ്രാവിഡമാണെന്ന് വാദിച്ച പണ്ഡിതന്‍ ? ഫാദര്‍ ഹീറാസ്
  3.തെക്കേ ഇന്‍ഡ്യയില്‍ ആദ്യം സാഹിത്യം ഉദ്ഭവിച്ച ഭാഷ? തമിഴ്
  4.പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ലിപി? വട്ടെഴുത്ത്
  5.ദ്രാവിഡഭാഷയെക്കുറിച്ച് ആദ്യമായി സമഗ്രപഠനം നടത്തിയ ഗവേഷണപണ്ഡിതന്‍? റോബര്‍ട്ട് കാല്‍ഡ്വല്‍
  6.പാട്ടിന്റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി പ്രഥമ ക്യതി? രാമചരിതം
  7.രാമചരിതത്തിന്റെ കര്‍ത്താവ്? ചീരാമന്‍
  8.രാമചരിതത്തിനു ശേഷം ഉണ്ടായതെന്ന് സംശയിക്കുന്ന ദ്രമിഡസംഘാതാക്ഷരനിബദ്ധമഅയ ക്യതി?തിരുനിഴല്‍മാല
  9.അവ്വാടുതുറ അയ്യിപ്പിള്ള ആശാന്‍ രചിച്ച ക്യതി? രാമകഥപ്പാട്ട്
  10.നിരണം കവികളില്‍ പ്രാധാനി? രാമപ്പണിക്കര്‍
  11.നിരണം കവികളുടെ തറവാട്? കണ്ണശ്ശന്‍ പറമ്പ്
  12.'ഉഭയകവീശ്വരന്‍' എന്ന വിശേഷണം കൊടുത്തിരിക്കുന്ന നിരണത്തുകാരന്‍? കരുണേശന്‍
  13.ഗാഥ എന്ന പദത്തിനര്‍ഥം? പാട്ട്
  14.'ഗാഥ' എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നതെവിടെ? ഉണ്ണിച്ചിരുതേവീചരിതത്തില്‍
  15.ക്യഷ്ണഗാഥയുടെ കര്‍ത്താവ്? ചെറുശ്ശേരി നമ്പൂതിരി.
  16.ക്യഷ്ണഗാഥയിലെ പ്രതിപാദ്യം? ഭാഗവതം ദശമസ്ക്ന്ദം
  17.ക്യഷ്ണഗാഥയിലെ വ്യത്തം ? മഞ്ജരി
  18.ശുദ്ധമലയാളത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ മഹാകാവ്യം? ക്യഷ്ണഗാഥ

Read more...

ആലായാല്‍...[നാടന്‍ പാട്ട്]

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
കുളിപ്പാനായ്‌ കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാന്‍ ചന്ദനം വേണം
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
പൂവായാല്‍ മണം വേണം പുമാനായാല്‍ ഗുണം വേണം
പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം
നാടായാല്‍ നൃപന്‍ വേണം അരികെ മന്ത്രിമാര്‍ വേണം
നാട്ടിന്നു ഗുണമുള്ള പ്രജകള്‍ വേണം
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ
പടയ്ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലൂ
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം
മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണം നല്ലൂ
മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ
പാല്യത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ
പാരാതിരിപ്പാന്‍ ചില പദവി നല്ലൂ
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്‍ന്നൊരു കുളവും വേണം

Read more...

ഏതാനും ശൈലികള്‍

 1. കക്ഷത്തിലിരിക്കുന്നത് കളയാനും വയ്യ,ഉത്തരത്തിലിരിക്കുന്നതു എടുക്കുകയും വേണം
  അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
  അങ്ങാടികളില്‍ തോലിപിണിഞ്ഞാല്‍ അമ്മയോടപ്രിയമെന്നതുപോലെ
  അച്ചന്‍ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളന്‍ മുറ്റത്ത്
  ആരാന്‍റെ അമ്മയ്ക്ക്‌ ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേലാ
  അമ്മേ തല്ലിയാലും രണ്ടു പക്ഷം
  ഇടി വെട്ടിയവനെ പാമ്പു കടിച്ചതു പോലെ
  എലിയെകൊല്ലാന്‍ ഇല്ലം ചുടുക
  കയ്യാലപ്പുറത്തെ തേങ്ങപോലെ
  കള്ളന്‍ കപ്പലില്‍ തന്നെ
  കപ്പലകത്തൊരു കള്ളനിരുന്നാല്‍ എപ്പൊഴുമില്ലൊരു സുഖമറിയേണം
  കുരങ്ങന്റെ കയ്യില്‍ പൂമാല

  കൂനിന്മേല്‍ കുരു പോലെ
  ചട്ടിയും കലവും ആകുമ്പോള്‍ മുട്ടിയും തട്ടിയും ഇരിക്കും

  തെക്കോട്ടെടുക്കുക
  തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ
  തൊമ്മി അയയുമ്പോള്‍ ചാണ്ടി മുറുകും
  പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയ പോലെ
  പുരകത്തുമ്പോള്‍ ബീഡികൊളുത്തുന്നത്
  പുരകത്തുമ്പോള്‍ വാഴ വെട്ടുക
  പോത്തിനുണ്ടോ ഏത്തവാഴയെന്നു
  മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപോലെ
  വെടക്കാക്കി തനിക്കാക്കുക
  വെളുക്കുവോളം വെള്ളം കോരീട്ട് കലം ഉടക്കുന്ന പോലെ
  ശകുനം കൊള്ളാമെന്നുനിച്ചു പുലരെകട്ടുകവര്‍ന്നാലുടനെ തലപോമെന്നതു ബോധിച്ചാലും
  വേലി തന്നെ വിളവു തിന്നുക
  വേലികള്‍തന്നെ വിളവുമുടിച്ചാല്‍ കാലികളെന്തു നടന്നീടുന്നു
  വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളേലിട്ടതു പോലെ
  സ്വന്തം കാര്യം സിന്ദാബാദ്
  ഏമ്പ്രാന്‍ അല്പം കട്ടു ഭുജിച്ചാല്‍ അമ്പല വാസികള്ളൊക്കെ കക്കും
  ചാത്തപ്പനെത്ത് മഹസറ
  വെളളീയാഴ്ച ഇറച്ചി വാങ്ങാത്തവന്‍ ദീനുല്‍ ഇസ്ലാമില്‍ന്ന് പുറത്താണ്.
  ഇതിലും വലിയ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളിയില്‍ പോയിട്ടില്ല
  ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യന്‌
  താളക്കാരന് മാത്ര പിഴച്ചാല്‍ തകിലറീയുന്നവന്‍ അവതാളത്തില്‍
  അമരക്കാരന് തലതെറ്റൂമ്പോള്‍ അണീയക്കാരുടെ തണ്ടൂകള്‍ തെറ്റും
  പടനായകനൊരു പടയില്‍ തോറ്റാല്‍ ഭടജനമെല്ലാം ഓടിയൊളിക്കും
  കാര്യക്കാരന്‍ കളവു തുടര്‍ന്നാല്‍ കരമേലുള്ളവര്‍ കട്ടുമുടിക്കും
  കാലന്‍ വന്നടുക്കുമ്പോള്‍ കയര്‍ത്തെന്നാല്‍ ഫലമില്ല
  അണ്ടിയോടടുക്കുമ്പൊഴേ മാങ്ങയുടെ പുളി അറിയൂ
  വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുമോ
  വല്ലാമക്കളില്ലില്ലാമക്കളി തെല്ലാവര്‍ക്കും സമ്മതമല്ലോ
  തല്ലു കൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാറും
  മുള്ളുകുത്തിയാല്‍ മറ്റുമുള്ള് കൊണ്ട് എടുക്കേണം, രാക്ഷസരെ ജയിപ്പാന്‍ രാക്ഷസരേ നല്ലൂ
  കട്ടിലുകണ്ട് പനിക്കണ്ട , കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ
  കാച്ചിതിളപ്പിച്ച പാലില്‍ കഴുകിയാല്‍ കാഞ്ഞിരകായിന്‍റെ കയ്പ്പു ശമിച്ചീടുമോ (കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?)
  ഈറ്റുനോവിന്‍റെ പരമാര്‍ഥമൊക്കയ്യും പെറ്റപണ്ണുങ്ങള്‍ക്കു തന്നെയറിയാവു
  ലക്ഷം മാനുഷര്‍ കൂടുമ്മ്പോളതില്‍‍ ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ (നമ്പ്യാര്‍)
  ലക്ഷം കുറുനരി കൂടുകിലും ഒരു ചെറുപുലിയോടു അടുക്കിലേതും
  ക‍ര്‍മ്മദോഷത്താല്‍ വരുന്ന രോഗങ്ങള്‍ക്ക് ചെമ്മേ കഷായം കുടിച്ചാല്‍ ഫലിക്കുമോ
  ചുമരുണ്ടെങ്കിലേ ചിത്രമുള്ളൂ
  പൊട്ടക്കുളമതു വിട്ടുതിരിച്ചാല്‍ അട്ടക്കൊരുഗതിയില്ലെന്നറിക
  കാട്ടാളരില്‍ കാപ്പിരി കാമദേവന്‍, തട്ടുമ്പുറത്തെലി രാജരാജന്‍, പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍, കട്ടക്കയം ക്രൈസ്തവ കാളിദാസന്‍
  അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു നടക്കാന്‍ മോഹം
  ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാന്‍ മോഹം

Read more...

പ്രേമസംഗീതം-

പ്രേമസംഗീതം-മലയാളത്തിലെ പ്രേമോപനിഷത്ത്.

കവിപരിചയം

ഉള്ളൂര്‍ എസ്സ്‌ .പരമേശ്വരയ്യര്‍

ചങ്ങനാശ്ശേരി പെരുന്നയിലെ താമരശ്ശേരി ഇല്ലത്ത്‌ ഭഗവതിയമ്മാളിന്റേയും തിരുവനന്തപുരത്ത്‌ ഉള്ളൂര്‍ സുബ്രഹ്മണ്യ അയ്യരുടേയും മകനായി 1877 ജൂണ്‍ 6-ന്‌ ജനിച്ചു.

ആധുനികകവിത്രയത്തിലെ ഉജ്ജ്വലശബ്ദാഢ്യനായ കവി.'ഉമാകേരളം'എന്ന മഹാകാവ്യമുള്‍പ്പെടെ അനേകം പദ്യക്യതികള്‍ രചിച്ചു..സാഹിത്യ ഗവേഷകന്‍,വാഗ്മി,പ്രഗത്ഭനായ ഗദ്യകാരന്‍,എന്നീ നിലകളിലും ശ്രദ്ധേയന്‍.കേരളസാഹിത്യചരിത്രത്തിന്റെ കര്‍ത്താവ്‌.1949 ജൂണ്‍ 15-ന്‌ അന്തരിച്ചു.


കവിതാപരിചയം.

മഹാകവി ഉള്ളൂരിന്റെ ഏറ്റവും മികച്ച സ്യഷ്ടികളില്‍ ഒന്നാണ്‌ പ്രേമസംഗീതം എന്ന കവിത.വിശ്വമാനവസ്നേഹം ഉന്നം വെയ്ക്കുന്ന ഈ കവിതയിലൂടെ ,കവി ഒരു സ്നേഹ ഗായകന്‍ കൂടിയാകുന്നു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മഹിമ വാഴ്ത്തുകയാണിവിടെ.
"പ്രേമം താന്‍ പ്രപഞ്ചത്തിന്‍ പ്രേഷ്ഠമാം ജീവാധാരം
പ്രേമത്തിന്നഭാവത്തില്‍ ബ്രഹ്മാണ്ഡം നിശ്ചേതനം"
എന്നു തന്നെയാണ്‌ ഇവിടെയും കവിയുടെ ഉറച്ച വിശ്വാസം. എല്ലാ ജീവികളും ഈശ്വരന്റെ സ്യഷ്ടികളാണെന്നും പുറമേ കാണുന്ന വൈജാത്യങ്ങളൊന്നും ശാശ്വതമല്ലെന്നും ഉള്ളൂര്‍ വിശ്വസിക്കുന്നു. സര്‍വ്വ സാഹോദര്യത്തിന്റെ നൂലില്‍ കൊരുക്കപ്പെടേണ്ട മുത്തുകളാണ്‌ സര്‍വ്വമനുഷ്യരും.ഈശ്വരനും താനും അയല്‍ക്കാരനും ഒന്നു തന്നെ. ഇവയെല്ലാം അദ്ദേഹത്തിന്റെ പല ലഘുകവിതകളിലും പ്രദിപാദിച്ചിട്ടുണ്ട്‌.

ചണ്ഡാളനിലും ബ്രാഹ്മണനിലും ഒരേ ജീവചൈതന്യമാണ്‌ സ്ഫുരിക്കുന്നതെന്ന് 'പ്രേമസംഗീത'ത്തിലൂടെ വ്യക്തമാക്കുന്ന കവി ,മനുഷ്യന്‍ വെച്ചു പുലര്‍ത്തുന്ന ഉച്ചനീചത്വങ്ങളെ പ്രത്യക്ഷമായിത്തന്നെ എതിര്‍ക്കുന്നു.ഉള്ളൂര്‍ക്കവിതകളുടെ പഠനം മാനസികമായ ഒരധ്വാനമാണെന്ന് ചിലരെങ്കിലും കുറ്റപ്പെടുത്താറുണ്ട്‌,അവ വികരപ്രധാനമല്ല,മറിച്ച്‌ ബുദ്ധിപരമാണെന്നും.എന്നാല്‍ ഭാരതീയസംസ്ക്യതിയോടുള്ള അമിതമായ ആരാധനയും ആഴത്തിലുള്ള സംസ്ക്യതവിദ്യാഭ്യാസവും അദ്ദേഹത്തിന്റെ കാവ്യഭാഷയെ സ്വാധീനിക്കാതില്ല.മണ്ണിന്റെ മണവും വികാരവും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്‌. തന്റെ കാലത്തെ സാമൂഹികപ്രശ്നങ്ങളെയും അദ്ദേഹം കവിതയ്ക്ക്‌ വിഷയമാക്കിയിട്ടുണ്ട്‌.ഇവിടെല്ലാം തന്നെ മനുഷ്യസ്നേഹമാണ്‌ എല്ലാറ്റിലും വലുത്‌ എന്ന സന്ദേശം തന്നെയാണ്‌ അദ്ദേഹം നല്‍കുന്നത്‌.
പൌരാണികത്വം തന്റെ പൈത്യകസ്വത്താണെന്ന് അഭിമാനിക്കുകയും അവകാശപ്പെടുകയും ചെയ്ത ഒരു കവിയായിരുന്നല്ലോ ഉള്ളൂര്‍.

Read more...

പള്ളിക്കൂടത്തിലേക്ക് വീണ്ടും


പള്ളിക്കൂടത്തിലേക്ക് വീണ്ടും
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍.

"മാവായി പൂക്കുന്നതാരാണ്‌
മഴയായിപ്പെയ്തോരിടശ്ശേരി
കതിരായ് വിളയുന്നതാരാണ്‌
ഇലയായ് കൊഴിഞ്ഞോരിടശ്ശേരി"-സച്ചിദാനദന്‍.

നമ്മുടെ കവിതാസാഹിത്യത്തിലെ ഒറ്റപ്പെട്ട സ്വരമാണ്‌ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍.ജീവിതാവബോധത്തിന്റെ മൗലികമായ ശബ്ദമാണ്‌,കവിതയില്‍ ഇടശ്ശേരിയുടേത്.നാട്ടിന്‍പുറത്തെ ക്യഷിക്കാരുടേയും കര്‍ഷകത്തൊഴിലാളികളുടേയും ജീവിതത്തിന്റെ മഹത്വം ദര്‍ശിക്കുകയും അവരുടെ ജീവിതത്തിന്‌ നാടന്‍ശീലുകളില്‍ കാവ്യരൂപം നല്‍കുകയുമാണ്‌ അദ്ദേഹം ചെയ്തത്.
"എനിക്കിതേ വേണ്ടൂ പറഞ്ഞു പോകരു-
തിത് മറ്റൊന്നിന്റെ പകര്‍പ്പെന്നതു മാത്രം" അദ്ദേഹത്തിന്റെ കവിതകള്‍ ഒന്നിന്റേയും പകര്‍പ്പല്ലെന്നു മാത്രമല്ല അവ പുതിയൊരു ദിശാബോധത്തിന്റെ തുടക്കം കൂടിയായിരുന്നു.
"ഇടയ്ക്കു കണ്ണിരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം..?
എനിക്കു രസമീ നിമ്‌നോന്നതമാം വഴിക്കു തേരുരുള്‍ പായിക്കാന്‍.."
ഇത് തന്നെയാണ്‌ അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും,ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുകയും അവയോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു അദ്ദേഹം.

'കുഴിവെട്ടിമൂടുക വേദനകള്‍
കുതികൊള്‍കശക്തിയിലേക്കു നമ്മള്‍"എന്നു ഉയിര്‍ത്തെഴുനേല്പിന്റെ ഉദ്ഘോഷണം നടത്തുന്ന കവിക്ക്,
"അധികാരം കൊയ്യണമാദ്യം നാം
അതിന്മേലാകട്ടെ പൊന്നാര്യന്‍"എന്നതായിരുന്നു വിപ്ലവത്തെക്കുറിച്ചുല്ല സങ്കല്പം.
ഇതൊക്കെത്തന്നെയാണ്‌ അദ്ദേഹത്തെ ശക്തിയുടെ കവി എന്ന വിശേഷിപ്പിക്കുന്നതിനടിസ്ഥാനം

പള്ളിക്കൂറ്റത്തിലേക്ക് വീണ്ടും
പഴയ മൂല്യങ്ങളും പുതിയ മൂല്യങ്ങളും സമ്മോഹനമായി സമന്വയിക്കുന്നിടത്താണ്‌ ജിവിതത്തിന്റെ അര്‍ഥതലങ്ങള്‍ വികസിക്കുന്നതെന്ന ആശയത്തെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു കവിതയാണിത്. കവിയുടെ ഇളയ കുട്ടി ആദ്യമായി സ്കൂളില്‍ പോകുകയാണ്‌ .മൂത്തവള്‍ ഇളയനനെ അണിയിച്ചൊരുക്കി. കുട്ടിയുടെ മിഴികളില്‍ അമ്പരപ്പും ചേച്ചിയുടെ മിഴികളില്‍ സ്നേഹവായ്പും നിറഞ്ഞു നിന്നു. കവിയുടെ മനസ്സ് അമ്പതു വര്‍ഷം പിന്നിലേക്ക് പാഞ്ഞു. തന്റെ സഹോദരിയോടൊപ്പം താന്‍ ആദ്യമായി സ്കൂളിലേക്ക് യാത്രയായ സംഭവം കവിയുടെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നു.അമ്പത് വര്‍ഷം മുമ്പത്തെ സംഭവത്തിനും ഇന്നത്തെ പാഠശാലയിലേക്കുള്ള യാത്രയുടെ അമ്പരപ്പിനും വലിയ മാറ്റമൊന്നുമില്ലെന്നു പറയുന്ന കവി,പുതിയ തലമുറയ അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണമായ ജീവിതപരിതോവസ്ഥകളെക്കുറിച്ചോര്‍ത്താണ്‌ ഖേദിക്കുന്നത്.തനിക്കു നല്ലമാര്ഗ്ഗം ഉപദേശിച്ചു തന്ന അച്ഛനോട് കവി തന്റെ കടപ്പാടു അനുസ്മരിക്കുന്നു.ഒപ്പം ,വേണ്ടുവോളം അറിവ് നേട്ക്കഴിയുമ്പോഴും മനസ്സിന്റെ ശോഭയും ശരീരത്തിന്റെ ശക്തിയും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ എന്ന് മകനായ് ആശംസിക്കുകയും ചെയ്യുന്നു. പ്രക്യതില്‍നിന്നുമകന്നുപോകന്ന മനുഷ്യാത്മാവിനെക്കുറിച്ചുള്ള ദു:ഖം,ആധുനികയുഗത്തിന്റെ കാപട്യങ്ങള്‍ ,ഇവിടെയൊക്കെ പുതിയ തലമുറക്ക് നേരിടേണ്ടി വരുന്ന
പരീക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ കവി കോറിയിടുന്നുണ്ട്.
"അംബ പേരാറേ നീ മാറിപ്പോമോ
ആകുലമാമൊരഴുക്കു ചാലായ്" എന്ന വരികള്‍ പുതിയ പരിസ്ഥിതിബോധത്തിന് നമ്മുടെ കവിതയിലുണ്ടായ പ്രഥമരേഖയെന്ന് വൈകിയെങ്കിലും നാം ഓര്‍ക്കുമ്പോള്‍ ഇടശ്ശേരിയിലെ കവിയുടെ പ്രവചനസ്വഭാവം നാം തിരിച്ചറിയുന്നു.

Read more...

സൌന്ദര്യവും അനുഷ്ഠാനവും ഉള്‍ച്ചേര്‍ന്ന കവിത


ഗ്രാമീണവും അനുഷ്ഠാനപരവുമായ സാംസ്കാരിക പാരമ്പര്യം നിറഞ്ഞ കാവ്യ രീതിയിലൂടെ ആധുനിക ഭാവുകത്വത്തെ മൂശയിലിട്ട് വാര്‍ത്ത കവിയാണ് കടമ്മനിട്ട രാമകൃഷ്ണന്‍. നാടോടികളുടെയും കീഴാള ജാതിക്കാരുടെയും ജീവിത സംസ്കാരവും നാഗരീകത ഗ്രസിച്ച ഗ്രാമങ്ങളുടെ അനുഭവത്തെയും കടമ്മനിട്ട കാവ്യങ്ങളില്‍ അവതരിപ്പിച്ചു.

ജനകീയമായ ഒരു കാവ്യധാരയായിരുന്നു കടമ്മനിട്ടയുടേത്. കവിത എഴുതി വായിക്കുക, മനനം ചെയ്യുക എന്ന പരിഷ്കൃത സമ്പ്രദായത്തിന് വിരുദ്ധമായി കവിത ഉച്ചത്തില്‍ വായിക്കുകയും ആ വായനയിലൂടെ മറ്റൊരു തേജോമയമായ അനുഭവ തലം ഉണ്ടാക്കുകയും ചെയ്യാനായിരുന്നു കടമ്മനിട്ടയുടെ ശ്രമം.

കവി ഒരു വ്യക്തി, അദ്ദേഹത്തിന്‍റെ അനുഭവം, വ്യക്തിഗതമായ കവിതയാവുന്നു എന്ന വ്യക്തി കേന്ദ്രീകൃതമായ കാവ്യരചനാ സമ്പ്രദായത്തെ ഉപേക്ഷിച്ച് സ്വകീയമായ അനുഭവങ്ങള്‍ ഒരു ജനതയുടെ വികാരവും അനുഭവവും ആക്കി മാറ്റുക എന്ന ദൌത്യമായിരുന്നു കടമ്മനിട്ട കവിതകള്‍ നിര്‍വഹിച്ചത്.

കവിയരങ്ങുകളും കാവ്യകേളികളും മാത്രമല്ല ചൊല്‍ക്കാഴ്ചകളും ചൊല്ലരങ്ങുകളും നടത്തി കടമ്മനിട്ട ആധുനിക കവിതയെ ഹൃദ്യവും ജനഹിതപ്രദവും ആക്കി മാറ്റി. ഈയൊരു മാറ്റത്തില്‍ അയ്യപ്പ പണിക്കര്‍ തുടങ്ങിയ മറ്റ് പല പ്രമുഖര്‍ക്കും നേതൃസ്ഥാനത്തുണ്ടായിരുന്നത് കടമ്മനിട്ടയായിരുന്നു.

കടമ്മനിട്ട കവിതകളുടെ മറ്റൊരു പ്രധാന സവിശേഷത അതിലെ ദ്രാവിഡ പ്രഭാവവും വാക്കുകളുടെ ഗ്രാമത്തനിമയും ആയിരുന്നു. ദേവീദേവതാ സങ്കല്‍പ്പങ്ങളില്‍ പോലും പച്ചയായ വാക്കുകളുടെ സൌമ്യതയും രൌദ്രതയും സൌരഭ്യവും ശക്തിയും നിറയ്ക്കാന്‍ കടമ്മനിട്ടയ്ക്ക് കഴിഞ്ഞു.

കടമ്മനിട്ട കാവിലെ പടയണി എന്ന അനുഷ്ഠാന കലാരൂപം, അതിലെ പാട്ടുകള്‍ എന്നിവ കവിയുടെ ഉപബോധമനസ്സില്‍ സജീവ സാന്നിദ്ധ്യമായിട്ട് ഉണ്ടായിരുന്നു. ആ അനുഷ്ഠാന കലാരൂപത്തിന്‍റെ ബിംബങ്ങള്‍ അദ്ദേഹത്തിന്‍റെ കാവ്യാനുഭവങ്ങളുമായി ഉള്‍ച്ചേര്‍ന്നു കിടന്നിരുന്നു.

നഗരത്തിലെ സ്വത്വ പ്രതിസന്ധികളും വര്‍ത്തമാന കാല ദുരന്തവും ആധുനിക കാവ്യാനുഭവങ്ങളും സ്വന്തം നാട്ടിലെ പാരമ്പര്യവുമായി കൂട്ടിച്ചേര്‍ത്ത് അനുഷ്ഠാനാത്മകവും രാഷ്ട്രീയ നൈതികത നിറഞ്ഞതുമായ കവിതകളാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

വളരെ വൈകി അറുപതുകളിലാണ് അദ്ദേഹം എഴുതിത്തുടങ്ങിയത്. കവിതാ സമാഹാരങ്ങളും മറ്റു പുറത്തിറങ്ങിയത് അതിലും വൈകിയാണ്.

തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ കവികളുടെ ആചാര്യ സ്ഥാനീയനായ എം.ഗോവിന്ദനുമായുള്ള ബന്ധമാണ് അദ്ദേഹം കവിതാ രചനയിലേക്ക് വരാന്‍ നിമിത്തമായത്. [അവലംബം-വെബ്ദുനിയ]

Read more...

ഗ്രന്ഥസൂചിക

Book List

Read more...

Read more...

കഥകളി

kathakali

Read more...

കൂത്ത്

koothu

Read more...

മോഹിനിയാട്ടം

mohiniyattam

Read more...

കൂടിയാട്ടം

koodiyaattam

Read more...

തുള്ളല്‍

thullal

Read more...

പാഠ്യപദ്ധതി--2009-10

syllubus9-10

Read more...

സാഹിത്യം എന്നാല്‍...?

സാഹിത്യം കവിത, ഗദ്യം, നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാല്‍ സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അര്‍ത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടില്‍ വിശ്വനാഥന്റെ സാഹിത്യദര്‍പ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്.
സാഹിത്യ വിഭാഗങ്ങള്‍
ആത്മകഥ,കവിത,നോവല്‍ ,കഥ, ചെറുകഥ ,മിനിക്കഥ,ജീവചരിത്രം,തിരക്കഥ ,നാടകം,ലേഖനം/പഠനം,വിമര്‍ശനം/നിരൂപണം
യാത്രാവിവരണം/സഞ്ചാരസാഹിത്യം,ബാലസാഹിത്യം ,സാഹിത്യചരിത്രം

സാഹിത്യ പോഷക സംഘടനകള്‍
കേന്ദ്ര സാഹിത്യ അക്കാദമി
കേരള സാഹിത്യ അക്കാദമി
കേരള സാഹിത്യ പരിഷത്ത്
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
ശാസ്ത്ര സാഹിത്യ പരിഷത്ത്‌
പുസ്തകപ്രസാധകര്‍

പ്രമുഖ അവാര്‍ഡുകള്‍
Literary Awards
എഴുത്തച്ഛന്‍ പുരസ്കാരം

ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അര്‍പ്പിക്കാനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛന്‍ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാര്‍ഡ്1993 ശൂരനാട് കുഞ്ഞന്‍പിള്ള
1994 തകഴി ശിവശങ്കരപ്പിള്ള
1995 ബാലാമണിയമ്മ
1996 ഡോ. കെ.എം. ജോര്‍ജ്ജ്
1997 പൊന്‍കുന്നം വര്‍ക്കി
1998 എം.പി. അപ്പന്‍
1999 കെ.പി. നാരായണ പിഷാരോടി
2000 പാലാ നാരായണന്‍ നായര്‍
2001 ഒ.വി. വിജയന്‍
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി. പത്മനാഭന്‍
2004 സുകുമാര്‍ അഴീക്കോട്
2005 എസ്. ഗുപ്തന്‍ നായര്‍
2006 കോവിലന്‍[2]
2007 ഒ.എന്‍.വി. കുറുപ്പ്
2008 അക്കിത്തം അച്യുതന്‍ നമ്പൂതിരി

വള്ളത്തോള്‍ പുരസ്കാരം‌

1991 പാലാ നാരായണന്‍ നായര്‍
1992 ശൂരനാട് കുഞ്ഞന്‍ പിള്ള
1993 ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീര്‍
1994 പൊന്‍കുന്നം വര്‍ക്കി
1995 എം പി അപ്പന്‍
1996 തകഴി ശിവശങ്കരപ്പിള്ള
1997 അക്കിത്തം അച്യുതന്‍നമ്പൂതിരി
1998 അക്കിത്തം അച്യുതന്‍നമ്പൂതിരി
1999 ഡോ. കെ എം ജോര്‍ജ്
2000 പി. ഭാസ്കരന്‍
2001 ടി. പത്മനാഭന്‍
2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി
2004 കെ. അയ്യപ്പപ്പണിക്കര്‍
2005 എം.ടി. വാസുദേവന്‍ നായര്‍
2006 ഒ. എന്‍. വി. കുറുപ്പ്
2007 സുകുമാര്‍ അഴീക്കോട്
2008 പുതുശ്ശേരി രാമചന്ദ്രന്‍
[അവാര്‍ഡ് വിവരം തുടരും]

Read more...

കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥകുഞ്ഞുണ്ണി മാഷ്
ഞാനാദ്യമിറക്കിയത്‌ ഒരു കുട്ടിക്കവിതാ പുസ്തകമാണ്‌. തൊളളായിരത്തി അമ്പതിലോ അമ്പത്തിരണ്ടിലോ എന്നോര്‍മ്മയില്ല ആ പുസ്തകത്തിന്റെ ഒരു കോപ്പി പോലും ഇപ്പോള്‍ കൈയ്യിലില്ലാത്തതിനാല്‍ നോക്കി സംശയം തീര്‍ക്കാന്‍ വയ്യ. ഒരു കുട്ടിക്കവിതാ പുസ്തകമാണത്‌. അതിലെ കുട്ടിക്കവിതകള്‍ മുഴുവന്‍ രാമനാട്ടുകരയില്‍ വച്ചെഴുതിയതാണ്‌. അന്ന്‌ ഞാന്‍ രാമനാട്ടു കര ഹൈസ്ക്കുളില്‍ മിഡില്‍ ക്ലാസ്‌ അധ്യാപകനായിരുന്നു.

സെക്കണ്ടറി ട്രെയിന്‍ഡ്‌ അധ്യാപകന്‍. താമസിച്ചിരുന്നത്‌ പുത്തന്‍ വീട്ടില്‍ മാനുക്കുട്ടമേനോന്റെ വീട്ടില്‍. അവിടെ വച്ച്‌ അദ്ദേഹത്തിന്റെ രണ്ടുകുട്ടികളെ പഠിപ്പിച്ചിരുന്നു. രണ്ടു ചെറിയ കുട്ടികള്‍. അവരിലൊരാള്‍ സ്ക്കൂളില്‍ പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ എനിക്ക്‌ കൊച്ചു കൊച്ചു കവിതകളുണ്ടാകും.

അതവര്‍ക്ക്‌ ചൊല്ലിക്കൊടുക്കും. അവരെക്കൊണ്ട്‌ ചൊല്ലിക്കും. അവയില്‍ പലതും അവര്‍ നിഷ്‌പ്രയാസം ചൊല്ലിയിരുന്നു. അങ്ങനെ ഒരു പത്തിരുപത്‌ കവിത ആയപ്പോള്‍ എനിക്ക്‌ അവയെല്ലാം ചേര്‍ത്ത്‌ ഒരു കൊച്ചു പുസ്തകമായി അച്ചടിക്കണമെന്ന്‌ തോന്നി. പുസ്തകമാക്കണമെങ്കില്‍ ഒര്‌ പേര്‌ വേണ്ടേ. 'കുട്ടികള്‍ പാടുന്നു' എന്ന്‌ കൊടുക്കാനാണ്‌ തോന്നിയത്‌. അങ്ങനെ തോന്നാനൊരു കാരണമുണ്ട്‌.

അക്കാലത്ത്‌ ബാലാമണിയമ്മ 'അവര്‍ പാടുന്നു' എന്നൊരു കവിതാ സമാഹരമിറക്കിയിട്ടുണ്ട്‌ . അന്ന്‌ ഞാന്‍ ആ പുസ്തകം നേരില്‍ കണ്ടിരുന്നോ എന്നോര്‍മ്മയില്ല ( പിന്നീടൊരിക്കല്‍ കാണുക മാത്രമല്ല വായിക്കുക തന്നെ ചെയ്‌തിട്ടുണ്ട്‌ നിശ്ചയം). ഏതായാലും അവര്‍ പാടുന്നു എന്ന പേരില്‍ നിന്നാണ്‌ എനിക്കെന്റെ പുസ്തകത്തിന്‌ 'കുട്ടികള്‍ പാടുന്നു' എന്ന്‌ കൊടുക്കാന്‍ തോന്നിയത്‌. അങ്ങനെ കൊടുക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ ഞാന്‍ ഇറക്കിയ പുസ്തകങ്ങളില്‍ മിക്കതിന്റെയും പേര്‌ രണ്ട്‌ വാക്കിലുളളതാണ്‌. ഉണ്ടനും ഉരുളിയും, ഉലക്കയും ഇരട്ട മരണവും ,നല്ല കഥകള്‍, അമൃത കഥകള്‍, കഥാ സൂക്തങ്ങള്‍, നാടും വീടും, ഊണ്‌ തൊട്ട്‌ ഉറക്കം വരെ, ചെറിയ കുട്ടിക്കവിതകള്‍, വലിയ കുട്ടിക്കവിതകള്‍ , നോണ്‍സെന്‍സ്‌ കവിതകള്‍, കുഞ്ഞുണ്ണിയുടെ കവിതകള്‍.

എന്റെ പേരും, ചെറുതെങ്കിലും, മൂന്നക്ഷരം മാത്രമുളളതാണെങ്കിലും കുഞ്ഞ്‌, ഉണ്ണി, എന്നീ രണ്ടുവാക്കുകള്‍ ചേര്‍ന്നുണ്ടായതാണല്ലോ. ജീവിതത്തില്‍ പക്ഷേ, ഞാനൊറ്റയാണുതാനും. (മേല്‍പ്പറഞ്ഞ, 'കുട്ടികള്‍ പാടുന്നു' എന്ന എന്റെ ഈ കുട്ടിക്കവിതാ പുസ്തകം ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അതൊന്നെനിക്ക്‌ അയച്ചു തന്നാല്‍ അതിലെ കവിതകള്‍ മുഴുവന്‍ പകര്‍ത്തിയെടുത്ത്‌ പുസ്തകം നന്ദിപൂര്‍വ്വം മടക്കി അയച്ചുതരാം.)

അന്ന്‌ കിട്ടിയിരുന്ന ന്യൂസ്‌ പ്രിന്റ്‌ കടലാസിലാണ്‌ പുസ്തകം അച്ചടിച്ചത്‌ . ചട്ട അന്ന്‌ സ്ക്കൂള്‍ കുട്ടികള്‍ക്കുളള 40 പേജ്‌ നോട്ട്ബുക്കിന്റെ ചട്ടക്കുപയോഗിക്കുന്നതിനെക്കാള്‍ കട്ടികുറഞ്ഞ റോസ്‌ നിറത്തിലുളള കടലാസും. (എക്സര്‍സൈസ്‌ പുസ്തകം ഞങ്ങള്‍ കുട്ടികള്‍ എക്സൈസ്‌ പുസ്തകം എന്നാണ്‌ പറയാറ്‌). പുസ്കത്തിന്റെ വലിപ്പം ക്രൗണോ ഡമ്മിയോ ആയിരുന്നില്ല ഒരു പേരും ഇടാന്‍ വയ്യാത്ത ഒരു പ്രത്യേക വലിപ്പം. നീളത്തിലും വീതിയിലും ഏടുകളുടെ എണ്ണത്തിലും നാല്‍പ്പത്‌പേജ്‌ പുസ്കകത്തേക്കാള്‍ ചെറുത്‌.

കുട്ടികളുടെ മനഃപാഠപുസ്തകത്തെക്കാള്‍ വലുത്‌. എന്തുകൊണ്ടിങ്ങനെ ഒരു കണക്കിലും പെടാത്ത പുസ്തകമാക്കി എന്ന്‌ ചോദിച്ചാല്‍ അന്ന്‌ വാങ്ങാന്‍ കിട്ടിയിരുന്ന പ്രിന്‍്ദിംഗ്‌ പേപ്പറിന്റെ ഒരു പായ മടക്കിയപ്പോള്‍ ഉണ്ടായ വലിപ്പമതായിരുന്നു എന്നത്‌ തന്നെ

പ്രസിലെ ഫോര്‍മാന്‍ രാമന്‍ നായര്‍ പുസ്തകത്തിന്റെ വലിപ്പം ഇങ്ങനെയാക്കുകയാണ്‌ ചെലവ്‌ കുറയാന്‍ നല്ലത്‌ എന്ന്‌ നിര്‍ദ്ദേശിച്ചു. പുസ്തകം ഇങ്ങനെയാണ്‌ അടിച്ചത്‌ എന്നതിനാല്‍ വെറും രണ്ടണക്ക്‌ (ഇന്നത്തെ പന്ത്രണ്ട്‌ പൈസ) പുസ്തകം വില്‍ക്കാന്‍ കഴിഞ്ഞു. പുസ്കകത്തിന്റെ ആയിരം കോപ്പി അച്ചടിച്ചു. എത്ര വലിയ സാഹിത്യകാരന്മാരുടെ പുസ്തകവും ആയിരം കോപ്പിയെ അടിക്കുക പതിവൂളളൂ. രണ്ടോമൂന്നോ കൊല്ലം കൊണ്ടേ ചെലവാകാറുമുളളൂ. എന്റെ പുസ്തകത്തിന്റെ തൊളളായിരത്തി എണ്‍പത്‌ കോപ്പിയും ഏകദേശം ഒന്നോ രണ്ടോ ആഴ്ചകൊണ്ട്‌ വിറ്റ്‌ കാശ്‌ കിട്ടി.

വാങ്ങിയവര്‍ക്ക്‌ ആര്‍ക്കും തന്നെ ഒരു പൈസപോലും കമ്മീഷന്‍ കൊടുക്കേണ്ടി വന്നില്ല. പത്ത്‌ കോപ്പി ഞാന്‍ അന്നത്തെ ഏറ്റവും വലിയ പുസ്കക കച്ചവടക്കാരായ കോഴിക്കോട്ടെ മിഠായി തെരുവിലുളള പി. കെ. ബ്രദേഴ്‌സില്‍ വില്‍പ്പനയ്ക്കു കൊടുത്തു. ഒരെണ്ണം വീട്ടിലേക്കും ഒരെണ്ണം അച്ഛന്റെ ഇല്ലത്തേക്കും അയച്ചുകൊടുക്കുകയുണ്ടായി. പുസ്കകം നന്നായില്ല എന്നും അതിലെ കവിതകള്‍ നന്നായിട്ടില്ല എന്നും എന്റെ വലിയ ഓപ്പോളും ഇല്ലത്തെ ശ്രീദേവിയും ആയിടെ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ പറയുകയുണ്ടായി.

പത്തു പുസ്കകം ഞാന്‍ ഒറ്റപ്പാലത്തുളള ഒരു മുറുക്കാന്‍ പീടികയിലാണ്‌ കൊടുത്തത്‌. ആ മുറുക്കാന്‍ പീടിക താല്‍ക്കാലികമായി ഉണ്ടായതായിരുന്നു, കേരള സാഹിത്യ പരിഷത്തിന്റെ ഒരു മഹാ സമ്മേളനം ഒറ്റപ്പാലത്ത്‌ നടന്ന സ്ഥലത്ത്‌. അന്ന്‌ ഇന്ത്യയിലെ വൈസ്‌ പ്രസിഡന്റോ, പ്രസിഡന്റോ ആയിരുന്ന സര്‍. എസ്‌. രാധാകൃഷ്ണനായിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. സമ്മേളനത്തില്‍ മഹാകവി വളളത്തോള്‍ നാരായണമേനോന്‍ തൊട്ട്‌ അന്ന്‌ ജീവിച്ചിരുന്ന പ്രശസ്തരായ എല്ലാ കവികളും പങ്കെടുത്തിരുന്നു.

ഇവരെയെല്ലാം ഒരുമിച്ച്‌ കാണാമല്ലോ എന്ന്‌ വിചാരിച്ചാണ്‌ അന്ന്‌ ഞാനും രാമനാട്ട്‌ കര ഹൈസ്ക്കൂളില്‍ ഹെഡ്‌മാസ്റ്ററായിരുന്ന ചന്തുക്കുട്ടി മാഷും കൂടി പോയത്‌. സമ്മേളനം ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ രണ്ടു മണിതൊട്ട്‌ രാത്രി വളരെ വൈകുന്നത്‌ വരെ നീണ്ടു. അതു കഴിഞ്ഞ്‌ എന്തെല്ലാമോ കലാപാരിപാടികളുണ്ടായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ.

എല്ലാം കഴിഞ്ഞ്‌ പിറ്റേന്ന്‌ രാവിലെ മടങ്ങിപ്പോരുമ്പോള്‍ എന്റെ പത്തു പുസ്തകത്തില്‍ വല്ലതും വിറ്റുപോയോ എന്ന്‌ ഞാന്‍ ആ കടക്കാരനോട്‌ ചോദിച്ചില്ല. കാരണം ഒന്നും വിറ്റില്ല, പത്തു പുസ്തകവും മടക്കിക്കൊണ്ടുപൊയ്ക്കോളൂ എന്നദ്ദേഹം പറയേണ്ടി വന്നത്‌ കേള്‍ക്കേണ്ടി വന്നാലോ എന്ന നാണക്കേട്‌ അനുഭവിക്കാനുളള ധൈര്യം എനിക്കന്നുണ്ടായിരുന്നില്ല.

ആ പത്തു പുസ്തകം ആ കച്ചവടക്കാരന്‍ അതിലെ ഏടുകളോരോന്നായി കീറി മുറിച്ച്‌ കടലയോ മുറുക്കാനോ പൊതിഞ്ഞ്‌ കൊടുക്കാനോ ഉപയോഗിച്ചിട്ടുണ്ടാവുമോ. ഉണ്ടെങ്കില്‍ അതിലെ കവിത ആ വീടുകളിലൊന്നിലെങ്കിലും ആരെങ്കിലും വായിച്ചിട്ടുണ്ടാകുമോ? അതോ, അദ്ദേഹത്തിന്റെ വീട്ടിലുളള ചെറിയ കുട്ടികള്‍ക്കും അയല്‍പ്പക്കത്തെ ചെറിയ കുട്ടികള്‍ക്കും കൊടുത്തിരിക്കുമോ? എങ്കില്‍ ഞാന്‍ ധന്യനായി.

എന്റെ ഈ പുസ്തകം സ്വയം വായിച്ച്‌ പഠിച്ചിട്ടാവാം അല്ലെങ്കില്‍ അതിലെ കവിത അധ്യാപകര്‍ വായിച്ചു കൊടുത്തിട്ടാവാം രാമനാട്ടുകരയിലെ ഒരു കുട്ടി,

കോവാലന്‍ പൂവാലന്‍
കന്നാലിവാലിന്മേലൂഞ്ഞാലാടിക്കളിക്കുന്നു
ഞാനെന്റെ വീട്ടിലടുക്കളേലമ്മേടെ
വാലിന്മേല്‍തൂങ്ങിക്കരയുന്നു

എന്ന കവിത ഈണത്തില്‍, ഉച്ചത്തില്‍ ചൊല്ലി രസിക്കുന്നത്‌ അവന്‍ കാണാതെ കേട്ടാനന്ദിക്കാനുളള ഭാഗ്യം എനിക്കുണ്ടായി. ഒരു കവിക്കുണ്ടാകാവുന്ന ഏറ്റവും വലിയ ആനന്ദം എനിക്ക്‌ എന്റെ കാവ്യ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായി. ആ പുസ്തകത്തിലെ,

അയ്യയ്യാ പാടത്ത്‌
നെല്ല്‌ വിളഞ്ഞ്‌ കിടക്കുന്നു
അയ്യയ്യാ അയ്യയ്യാ
എന്തൊരു ചന്തം കണ്ടില്ലേ

എന്ന്‌ തുടങ്ങുന്ന പാട്ട്‌ കുട്ടികള്‍ ഈണത്തില്‍ ചൊല്ലി നടക്കുന്നുണ്ടെന്ന്‌, അത്‌ കേട്ട രാമനാട്ടുകര സേവാ മന്ദിരത്തിലെ രാധാകൃഷ്ണമേനോന്‍ എന്നോട്‌ പറയുകയുണ്ടായി. ഇങ്ങനെയാണ്‌ ഞാന്‍ കുട്ടികളുടെ കവി ആയത്‌.[അവലംബം-വെബ് ദുനിയ]

Read more...

മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന്


ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് കോവിലന്. സി രാധാകൃഷ്ണന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. എം മുകുന്ദന്‍, എം എന്‍ കാരശേരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ആധുനിക മലയാള നോവലിന്‍റെ രൂപഭാവങ്ങള്‍ മാറ്റിപ്പണിതവയാണ് കോവിലന്‍റെ രചനകള്‍ എന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരിനടുത്തുള്ള കണ്ടാണിശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വിവി അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

ശക്തവും ധന്യാത്മകവുമായ ഭാഷാശൈലിയാണ് കോവിലന്‍റെ കൃതികളുടെ പ്രത്യേകത. രചനാ ശൈലി കൊണ്ട് വേറിട്ട് നില്‍ക്കുന്നവയാണ് കോവിലന്‍റെ ചെറുകഥകളും. തോറ്റങ്ങള്‍, തട്ടകം, എ മൈനസ് ബി, താഴ്വരകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. മകന്‍, ഒരു കഷണം അസ്ഥി, ശകുനം, ചെട്ടിപ്പൂക്കള്‍, പിത്തം, ശംഖ് തുടങ്ങി ഒട്ടേറെ ചെറുകഥകളും കോവിലന്‍റെ പേനത്തുമ്പില്‍ നിന്ന് വിടര്‍ന്നു.

തോറ്റങ്ങള്‍ എന്ന നോവലിന് 1972ലും ശകുനം എന്ന കഥാസമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ 'തട്ടകം' എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍ വി പുരസ്കാരവും വയലാര്‍ പുരസ്കാരവും തട്ടകം നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

Read more...

'അരങ്ങ്' സാഹിത്യ അവാര്‍ഡ് കാക്കനാടന്


ഉഷ്ണമേഖല’, ‘വസൂരി’ തുടങ്ങിയ നോവലുകളിലൂടെ മലയാള സാഹിത്യത്തിലെ ആധുനിക ഭാവുകത്വത്തിന് അടിത്തറ പാകിയ കാക്കനാടന് ഇത്തവണത്തെ അരങ്ങ് അബുദാബി സാഹിത്യ അവാര്‍ഡ്. പെരുമ്പടവം ശ്രീധരന്‍, സക്കറിയ, ചന്ദ്രമതി എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതിയിലെ അംഗങ്ങള്‍. 25,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

Read more...

പഴഞ്ചൊല്ലുകള്‍ കുറേക്കൂടി
ഓണച്ചൊല്ലുകള്‍

ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
ഓണത്തേക്കാള്‍ വലിയ വാവില്ല
അത്തം പത്തോണം
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
കാണം വിറ്റും ഓണമുണ്ണണം
ഉള്ളതുകൊണ്ടു ഓണം പോലെ
ഓണം കേറാമൂല
തിരുവോണം തിരുതകൃതി
ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം
തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
ഓണം വരാനൊരു മൂലം വേണം
ഉറുമ്പു ഓണം കരുതും പോലെ
അത്തം വെളുത്താല്‍ ഓണം കറുക്കും
ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
ഓണം പോലെയാണോ തിരുവാതിര?
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
ഓണം മുഴക്കോലുപോലെ
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
അത്തം പത്തിനു പൊന്നോണം
ഓണത്തിനല്ലയൊ ഓണപ്പുടവ

കൃഷിയും പഴഞ്ചൊല്ലും

കന്നന്‍ വാഴയുടെ ചുവട്ടില്‍ പൂവന്‍ വാഴ കിളിര്‍ക്കുമൊ
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പൊയി
മുളയിലേ നുള്ളണമെന്നല്ലേ
വിളയുന്ന വിത്തു മുളയിലറിയാം
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം
മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിഞ്ഞു പോകും
തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
വിത്തുഗുണം പത്തുഗുണം
മുളയിലറിയാം വിള
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
കണ്ടം വിറ്റു കാളയെ വാങ്ങുമോ
വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
വളമേറിയാല്‍ കൂമ്പടയ്ക്കും
വിത്തുള്ളടത്തു പേരു
പതിരില്ലാത്ത കതിരില്ല
വയലു വറ്റി കക്ക വാരാനിരുന്നാലോ
വിത്താഴം ചെന്നാല്‍ പത്തായം നിറയും
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
കാറ്റുള്ളപ്പോള്‍ തൂറ്റണം
നട്ടാലേ നേട്ടമുള്ളൂ
കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്‌
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
മുന്‍വിള പൊന്‍വിള
വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
വര്‍ഷം പോലെ കൃഷി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
ആഴത്തില്‍ ഉഴുതു അകലെ നടണം
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
വിതച്ചതു കൊയ്യും
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
വിത്തെടുത്തുണ്ണരുതു്
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
നല്ല തെങ്ങിനു നാല്പതു‍ മടല്‍
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
അടയ്ക്കയായാല്‍ മടിയില്‍ വയ്ക്കാം അടയ്ക്കാ മരമായാല്‍
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും വിള

മറ്റ് പഴഞ്ചൊല്ലുകള്‍

അകത്ത് കത്തിയും പുറത്ത് പത്തിയും
അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല
അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം
അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല
അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
അടച്ചവായിലീച്ച കയറുകയില്ല
അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം
അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
അടിമേലടിച്ചാല്‍ അമ്മിയും പൊടിയും
അടിതെറ്റിയാല്‍ ആനയും വീഴും
അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം
അങ്ങാടിയില്‍ തോറ്റതിനു അമ്മയൊട്
അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല
അരമന രഹസ്യം അങ്ങാടി പാട്ട്
അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
അരചനില്ലാ നാട് നരകം
അരിയെത്ര ? പയറഞ്ഞാഴി
അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍
അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ
ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം
ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
ഉടുതുണി തന്നെ പാമ്പായാലോ?
ഉണ്ട ചോറിനു നന്ദി കാട്ടണം
ഉണ്ട ചോറില്‍ കല്ലിടരുതു
ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം
ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ
ഉള്ളതു പറഞ്ഞാല്‍ കള്ളനു തുള്ളല്‍
ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ
ഉറക്കത്തിനു പായ് വേണ്ട
എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
എടുത്തു നടന്നവരെ മറക്കരുതു
എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം
എളുപ്പം പറയാം എളുപ്പം ചെയ്യാന്‍ മേലാ
ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും
ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും
ഐകമത്യം മഹാബലം
ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
കള്ളന്‍ കപ്പലില്‍ തന്നെ
കാണം വിറ്റും ഓണം കൊള്ളണം
കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു
കുറുന്തോട്ടിക്കു വാതം
കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു
കണ്ടിക്കണക്കിനു വാക്കിനേക്കാള്‍ കഴഞ്ചിനു കര്‍മ്മം നന്നു
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
കറിയുടെ സ്വാദു്‌ തവിയറിയില്ല
കൊല്ലം കണ്ടവനില്ലം വേണ്ടാ
കൊച്ചി കണ്ടവനച്ചി വേണ്ടാ
കാണം വിറ്റും ഓണം ഉണ്ണണം
കുളിപ്പിച്ചാലും പന്നി ചേറ്റില്‍
കാറ്റുള്ളപ്പോള്‍ തൂറ്റണം
കുന്തം പോയാല്‍ കുടത്തിലും തപ്പണം
കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
കുശവനും പൂണൂലുണ്ട്
ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
ചൊല്ലും പല്ലും പതുക്കെ മതി
ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?
ചോറു തന്ന കൈയ്ക്കു കടിക്കരുത്
ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും
ചക്കിക്കൊത്ത ചങ്കരന്‍
ചട്ടുവമറിയുമോ കറിയുടെ രസം
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
ചൊട്ടയിലെ ശീലം ചുടല വരെ
ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട
പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
പുകഞ്ഞ കൊള്ളി പുറത്ത്
പുര കത്തുമ്പോള്‍ വാഴവെട്ടുക
പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി
പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം
പറച്ചില്‍ നിര്‍ത്തി പയറ്റി നോക്കണം
പഴഞ്ചൊല്ലില്‍ പതിരില്ല
പയ്യെ തിന്നാല്‍ പനയും തിന്നാം
പല തോടു ആറായിപ്പെരുകും
പയ്യെത്തിന്നാല്‍ പനയും തിന്നാം
പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ
പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
പലതുള്ളിപ്പെരുവെള്ളം
പാദം പാദം വച്ചാല്‍ കാതം കാതം പോകാം
മണ്‍വെട്ടി തണുപ്പറിയുമോ
മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും
മിന്നുന്നതെല്ലാം പൊന്നല്ല
മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു
മുറിവൈദ്യം ആപത്ത്
മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം
താന്‍ പാതി ദൈവം പാതി
തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
താഴ്ന്ന നിലത്തേ നീരോടൂ
തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക
തീയില്ലാതെ പുകയില്ല
തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
തേടിയ വള്ളി കാലില്‍ ചുറ്റി
നാടു മറന്നാലും മൂടു മറക്കാമോ?
നാക്കു നീണ്ടവനു കുറിയ കൈ

നിറകുടം തുളുമ്പില്ല
നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ
സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം
വേലി തന്നെ വിളവു തിന്നുക
വന്ന വഴി മറക്കരുത്
വാക്കു കൊണ്ടു കോട്ട കെട്ടുക
വാക്കു കൊണ്ടു വയറു നിറയുകയില്ല
വല്ലഭനു പുല്ലും ആയുധം
വാദി പ്രതി ആയി
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
വിശപ്പിനു രുചിയില്ല
വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌
വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും
വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌
ശത്രുവിന്റെ ശത്രു മിത്രം

something is better than nothing,

അണ്ണാങ്കുഞ്ഞും തന്നാലായതു്
അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം
പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?

Skill is better than strength


അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം
അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുത്
ആളു ചെറുതു കോളു വലുതു
കുരുത്തക്കേടു് കുന്നിക്കുരുവോളം മതി
കാന്താരിമുളകെന്തിനാ അധികം
നഞ്ചെന്തിനു നാനാഴി
ശേഷിയില്ലെങ്കിലും ശേമുഷി വേണം

Prevention is better than cure

ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം
പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം

Better buy than borrow


അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും
അരയില്‍ പുണ്ണും അടുത്തു കടവും
ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും
കടമില്ലാത്ത കഞ്ഞി ഉത്തമം
കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു
കടം അപകടം സ്നേഹത്തിനു വികടം
കടത്തിനു തുല്യം രോഗമില്ല
കടമൊരു ധനമല്ല
കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം
കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം

Better wise than wealthy


എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു്
എല്ലാറ്റിലും നല്ലതു വിദ്യയാം
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

Money is a beautiful enemey


പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താല്‍ മതി
ഇഷ്ടം മുറിക്കാന്‍‍ അര്‍ത്ഥം മഴു
ദ്രവ്യാ‍നുഗ്രഹം സര്‍വ്വ ദോഷകാരണം
അര്‍ത്ഥമനര്‍ത്ഥം
ധനം പെരുത്താല്‍ ഭയം പെരുക്കും
അമ്മ വേലി ചാടിയാല്‍ മകളു മതിലു ചാടും
പാലം കടക്കുവോളം നാരായണ പാലം കടന്നാലൊ കൂരായണ
കള്ളനെ കാവലേല്പിച്ചാല്‍

അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ


കര്‍ക്കിടകച്ചൊല്ലുകള്‍

കര്‍ക്കിടത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനു ദോഷം
കര്‍ക്കിടകച്ചേന്പു കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണികിടക്കുന്നത് പുത്തരി കഴിച്ചാല്‍ മറക്കരുത്
കര്‍ക്കിടത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനു ദോഷം
കര്‍ക്കിടകത്തില്‍ കട്ടുമാന്താം
കര്‍ക്കിടകത്തില്‍ കാക്കപോലും കൂടുകെട്ടില്ല
കര്‍ക്കിടകത്തില്‍ കാതുകുത്താന്‍ ഇപ്പോഴേ കൈ വളയ്ക്കണോ
കര്‍ക്കിടകത്തില്‍ ചേന കട്ടിട്ടും കൂട്ടണം
കര്‍ക്കിടകത്തില്‍ പത്തില കൂട്ടണം
കര്‍ക്കിടകത്തില്‍ രണ്ടോണം ഇല്ലന്നിറയും പുത്തരിയും
കര്‍ക്കിടകത്തില്‍ വാവു കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്‍റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കണ്ട.
കര്‍ക്കിടകമാസത്തിലെ കറുത്ത വാവിനു കരിന്പോത്തിന്‍റെ കരിന്തുട വിറയ്ക്കും.
കര്‍ക്കിടകമാസത്തിലെ കറുത്ത വാവിന്‍നാള്‍ കടലിലിറങ്ങി മീന്‍ പിടിച്ച മുക്കവനേ ഞമ്മന്‍റെ മോളെ കൊടുക്കൂ.
കര്‍ക്കിടകമാസത്തില്‍ പത്തുണക്ക്
കര്‍ക്കിടകം ഒന്നാം തീയതി കുന്നിയോളം നൂറുതിന്നാല്‍ പന്നിപോലെ വളരും
കര്‍ക്കിടകമാസമൊരാറാം തീയതി ദുര്‍ഘടമായൊരു കോളു പിടിക്കും.
കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു

Read more...

കേരളത്തിലെ ചിലആചാരങ്ങള്‍

കേരളത്തിലെ ആചാരങ്ങള്‍കേരളത്തിലെ കാര്‍ഷികജീവിതവുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനമാണ്‌ പുത്തരി. ആദ്യവിളവെടുപ്പിനുശേഷം പുന്നെല്ലരി ഭക്ഷിച്ചു തുടങ്ങുന്ന ചടങ്ങാണിത്. ചില സ്ഥലങ്ങളില്‍ പുത്തിരി എന്നും പറയും. വിഭവസമൃദ്ധമായ സദ്യയാണ്‌ പുത്തരിക്കുള്ളത്. ഇല്ലംനിറ, പൊലി തുടങ്ങിയ ചടങ്ങള്‍ക്കു ശേഷമാണ്‌ പുത്തരിച്ചടങ്ങ്. സദ്യക്കു മുന്‍പ് പുത്തരിയുണ്ട ഉണ്ടാക്കി ഭക്ഷിക്കുന്ന പതിവുമുണ്ട്. കാര്‍ഷികാരാധനയില്‍ പ്രധാനപ്പെട്ട ഇത് ദ്രാവിഡക്ഷേത്രങ്ങളിലും കാവുകളിലും ഗൃഹങ്ങളിലും നടത്താറുണ്ട്.

Read more...

നമ്മുടെ പഴഞ്ചൊല്ലുകള്‍


നമ്മുടെ പഴഞ്ചൊല്ലുകള്‍

പരമ്പരാഗതമായ ആശയ അഭിവ്യഞ്ജനത്തിന്റെ സമഗ്രവും സംക്ഷിപ്തവുമായ രൂപമാണ്‌ പഴഞ്ചൊല്ലുകള്‍. ഒരു ജനസമുദായത്തില്‍ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പതക്കം സിദ്ധിച്ചിട്ടൂള്ള ചൊല്ലുകള്‍ എന്നാണിവക്ക് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ സാമൂഹികവും ബൗദ്ധികവുമായ വളര്‍ച്ചയില്‍ ഇവ പങ്കുവഹിച്ചിട്ടുണ്ട്. പഴഞ്ചൊല്ലുകള്‍ അവയുണ്ടായ കാലത്തെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കുന്നു.

മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തില്‍ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ്‌ പഴഞ്ചൊല്ലുകള്‍ അഥവാ പഴമൊഴികള്‍ എന്ന് അറിയപ്പെടുന്നത്. ശബ്ദതാരാവലിയില്‍ ഈ വാക്കിന്‍റെ അര്‍ത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ്‌ നല്‍കിയിട്ടുള്ളത്. നമ്മുടെ നാടന്‍ സാഹിത്യത്തിന്‍റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ്‌ പഴഞ്ചൊല്ലുകള്‍. ഈ ചൊല്ലുകള്‍ വാമൊഴിയായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങള്‍ക്ക് അനുസരിച്ച് വികാസം പ്രാപിക്കുകയും ചെയ്തു. പഴയകാല മനുഷ്യജീവിതത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങള്‍ ഇത്തരം ചൊല്ലുകളില്‍ അടങ്ങിയിരിക്കുന്നു. അതാത് കാലങ്ങളിലെ മനുഷ്യരുടെ തൊഴില്‍, ആചാരം, ചരിത്രം, കല, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഴഞ്ചൊല്ലുകളില്‍ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്[1].

പഴഞ്ചൊല്ലെന്നാല്‍ എന്താണെന്ന് പലരും നിര്‍വചിച്ചിട്ടുണ്ട്

1.ഒരു ജനസമൂഹത്തില്‍ പണ്ടേക്കു പണ്ടേ പറഞ്ഞ് പരന്ന് പഴക്കം വന്നിട്ടുള്ള ചൊല്ലുകള്‍ (മഹാകവി ഉള്ളൂര്‍ )
2.പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ദിയുമാണ് പഴമൊഴി ( റസ്സല്‍ )
3.പഴയ തത്ത്വശാസ്ത്രത്തിന്‍റെ ഏറ്റവും സത്യമായ അവശിഷ്ടങ്ങളാണ് പഴഞ്ചൊല്ലുകള്‍ (അരിസ്റ്റോട്ടില്‍)
4.വലിയ അനുഭവങ്ങളില്‍ നിന്ന് നിര്‍മിക്കപ്പെട്ട ചെറിയ വാക്ക്യങ്ങളാണ് പഴഞ്ചൊല്ലുകള്‍ ( സെര്‍വാന്‍റസ്)
5.ഒരു രാഷ്ട്രത്തിന്‍രെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ജൊല്ലുകളില്‍ ആവിഷ്കരിക്കപ്പെടുന്നും (ബേക്കണ്‍)
6.പഴഞ്ചൊല്ലുകള്‍ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കും (എം,വി.വിഷ്ണു നമ്പൂതിരി
)

വര്‍ഗ്ഗീകരണം

ശാസ്ത്രീയമായ വര്‍ഗ്ഗീകരണം പഴഞ്ചൊല്ലുകളില്‍ നടത്തിയിട്ടുണ്ട്. ബന്ധം, വ്യാപ്തി, ഗുണം, പ്രകാരം സമീകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ വര്‍ഗ്ഗീകരണം.


ബന്ധപരം
ബന്ധങ്ങളെ അടിസ്ഥാനമാക്കി നിരുപാധികം സോപാധികം എന്നിങ്ങനെ തരം തിരിക്കാം.

നിരുപാധികം
രണ്ട് ഘടകങ്ങള്‍ ആണുള്ളതെങ്കില്‍ ആദ്യത്തേതിനെ രണ്ടാമത്തേത് ഉപാധികൂടാതെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുനതാണ്‌ നിരുപാധികമായ ചൊല്ലുകള്‍ ഉദാ: അട്ടയ്ക്കു പൊട്ടക്കുളം (സ്ഥിരീകരണം) കൈപ്പുണ്ണിനു കണ്ണാടിവേണ്ട (നിഷേധപരം)


സോപാധികം
രണ്ടു ഘടകങ്ങളില്‍ ആദ്യത്തേതിന്‌ രണ്ടാമത്തേത് ഉപാധികളോടെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുകയാണെങ്കില്‍ അവ സോപാധികം എന്ന വര്‍ഗ്ഗത്തില്‍ പെടുന്നു ഉദാ: മൂക്കുപിടിച്ചാല്‍ വായ പിളര്‍ക്കും, കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണം (ഉപാധിയോടെ സ്വീകരിക്കുന്നു) ക്ഷണിക്കാതെ ചെന്നാല്‍ ഉണ്ണാതെ പോരാം (ഉപാധിയോടെ നിഷേധിക്കുന്നു).


ഗുണപരം
ഗുണത്തെ അടിസ്ഥാനമാക്കി വിധായകച്ചൊല്ലുകള്‍ നിഷേധകച്ചൊല്ലുകള്‍ എന്നിങ്ങനെ തരം തിരിക്കാം

വിധായകം
വിധി നിര്‍ണ്ണയിക്കുന്നതരത്തിലുള്ള ചൊല്ലുകള്‍. അതായത് അനുസരിപ്പിക്കുന്നവ. സമമൂല്യമുള്ള ഘടക പദങ്ങളാണിവക്ക് ഉദാ: സമയം ധനമാണ്‌, പരിഹാസം പാപകരം.


നിഷേധകം
പഴഞ്ചൊല്ലിലെ ഘടകങ്ങള്‍ നിഷേധപരമഅയി വരുന്നവയാണിവ. ഉദാ: അരി വിതച്ചാല്‍ നെല്ലാവില്ല, കാക്ക കുളിച്ചാല്‍ കൊക്കാകാ.


വ്യാപ്തിപരം
വ്യാപ്തിയെ അടിസ്ഥാനമാക്കി സ്വിസ് തത്വശാസ്ത്രജ്ഞനായ യൂളര്‍ ചൊല്ലുകളുടെ ഘടനയെയും ഇംഗ്ലീഷ് തര്‍ക്കശാസ്ത്രജ്ഞനായ ജോണ് വെന്‍ ഗണങ്ങളുടെ സവിശേഷതയേയും അപഗ്രഥിച്ചതനുസരിച്ച് സര്‍വ്വവ്യാപി, അംശവ്യാപി എന്നു തരം തിരിക്കാം വ്യാപ്തിയും ഗുണവും ചേര്‍ന്ന് ഇവ സര്‍വ്വവ്യാപി വിധായകം സര്‍‌വ്വവ്യാപി നിഷേധകം എന്നും അംശവ്യാപി വിധായകം, അംശവ്യാപി നിഷേധകം എന്നുമുള്ള വര്‍ഗ്ഗങ്ങളായി തരം തിര്‍ക്കാവുന്നതാണ്‌.

സര്‍വവ്യാപിവിധായകം
രണ്ടു ഘടകങ്ങളിലെ ആദ്യത്തേത് രണ്ടാമത്തേതില്പ്പെടുകയും ആദ്യത്തേതിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു എന്നതാണിതിന്റെ സവിശേഷത. ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഉപഗുണമായിത്തീരുന്നു.

ഉദാ: ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും. ഇതില്‍ ആദ്യത്തേത് ഉപ്പു തിന്നുന്നവര്‍- ഇതിന്റെ വ്യാപ്തി കുറവാണ്‌. അതായത് ഉപ്പ് തിന്നുന്നവര്‍ കുറവാണ്‌. എന്നാല്‍ രണ്ടാമത്തേത് വെള്ളം കുടിക്കുന്നവരാണ്‌. ഇതിനു വ്യാപ്തി വളരെ കൂടുതല്‍, അതായത് എല്ലാവരും വെള്ളം കുടിക്കുന്നവര്‍. ആദ്യത്തെ ഘടകം രണ്ടാമത്തേതിനുള്ളില്‍ തന്നെ ഉള്‍ക്കൊള്ളും


സര്‍വവ്യാപി നിഷേധകം
രണ്ടു ഘടകങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നു തന്നെയല്ല ബന്ധത്തെ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വിയുക്തഗുണങ്ങളായ ഘടകങ്ങള്‍ ആണിതില്‍. ഉദാ: ആവശ്യ്ക്കാരന്‌ ഔചിത്യമില്ല. കല്ലാടും മുറ്റത്ത് നെല്ലാടില്ല.


അംശവ്യാപിവിധായകം
രണ്ടു ഘടകങ്ങളുള്ളതില്‍ ചില അംശങ്ങള്‍ക്ക് ചേര്‍ച്ചയുണ്ട്. ഉദാ: കയ്യൂക്കുള്ളവര്‍ കാര്യക്കാരന്‍. കയ്യൂക്കുള്ളവരില്‍ ചിലര്‍ കാര്യക്കാരാണെങ്കിലും എല്ലാവരും അല്ല. കാര്യക്കാരെല്ലാം കയ്യൂക്കുള്ളവരാകണമെന്നുമില്ല. രണ്ടും ചേരുന്ന ഒരു വിഭാഗത്തെയാണ്‌ സൂചിപ്പിച്ചിരിക്കുന്നത്.


അംശവ്യാപിനിഷേധകം
രണ്ടു ഘടകങ്ങളില്‍ ആദ്യത്തേത് സൂചിപ്പിക്കുന്ന വര്‍ഗ്ഗത്തില്‍ നിന്ന് രണ്ടാമത്തേതിന്റെ അംശം ചേരാത്ത ഒന്നാമത്തേതിലെ അംശമ വേര്‍പെടുത്തുന്ന ഒന്നാണിത്. ഉദാ: അഴകുള്ള ചക്കയില്‍ ചുളയില്ല. അഴകുള്ള ചക്കയും ചുളയല്ലായ്മയും നിഷേധകപരമാണ്‌. അവ എല്ലായ്പ്പോഴും ഒന്നാകണമെന്നില്ല. എങ്കിലും ശരിയാകുന്ന സന്ദര്‍ഭങ്ങളെ കാണിക്കുന്നു.

ചില പഴഞ്ചൊല്ലുകള്‍

1.തലവിധി തൈലം കോണ്ട് മാറില്ല
2.കോല്‍കാരന് അധികാരിപ്പണി
3.ചുട്ട ചട്ടി അറിയുമോ അപ്പത്തിന്‍റെ സ്വാദ്
4.പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
5.ഇരിക്കുന്നതിന് മുന്‍പ് കാലു നീട്ടരുത്
6.അടിതെറ്റിയാല്‍ ആനയും വീഴും
7.ചേറ്റില്‍ കുത്തിയ കൈ ചോറ്റില്‍ കുത്താം
8.വിത്താഴം ചെന്നാല്‍ പത്തായം നിറയും
9.മുളയിലറിയാം വിള
10.കൂറ്റന്‍ മരവും കാറ്റത്തിളകും
11.സമ്പത്തു കാലത്തു തൈ പത്തു വെച്ചാല്‍ ആപത്തുകാലത്ത് കാ പത്ത് തിന്നാം
12.കോല്‍ക്കാരന്‍ അധികാരി പ്പണി
13.രാജാവിനില്ലാത്ത രാജഭക്തി
14.നല്ലവന് നാട് ബന്ധു
15.അങ്ങാടീയില്‍ തോറ്റതിനു അമ്മയോട്
16.മുല്ല പൂമ്പൊടിയേറ്റൂ കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം

Read more...

ഭാഷാചരിത്രം..

ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനു് പുറമേ ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍ എന്നും വിളിച്ചു് പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ടു്.

ദ്രാവിഡഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കല്‍ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ടു്

നിരുക്തം

മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അര്‍ത്ഥം ഉള്ള മല + അളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകള്‍ ചേര്‍ന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. [4]മലയാളം എന്ന വാക്ക് (malayalam)ഇംഗ്ലീഷില്‍ പാലിന്‍ഡ്രോം വാക്കു കൂടിയാണ്. മല എന്ന പദവും ആള്‍, ആളുക എന്ന നപുംസകപദവും ചേര്‍ന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാന്‍ യകാരം ചേര്‍ന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബര്‍ട്ട് കാഡ്‌വെല്‍ കരുതുന്നു. മലയാണ്‍മ മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആണ്‍മൈ എന്നതില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു

ഭാഷാപരിണാമം (ചരിത്രം)
മലയാള ഭാഷ സംസ്കൃതത്തില്‍ നിന്നുത്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലര്‍ന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഗവേഷണങ്ങള്‍ ഇതിനെയെല്ലാം നിരാകരിക്കുകയും മലയാളം മലനാട്ടു തമിഴില്‍ നിന്നുത്ഭവിച്ചു, മലയാളം മൂല ദ്രാവിഡ ഭാഷയില്‍ നിന്ന് തമിഴിനൊപ്പം ഉണ്ടായി എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാള്‍ഡ്വെല്‍ ആണ്. അദ്ദേഹം മലയാളം തമിഴിന്‍റെ ശാഖയാണ് എന്നാണ് അഭിപ്രായപ്പെട്ടത്. പുരുഷഭേദ നിരാസം, സംസ്കൃത ബാഹുല്യം എന്നിവ നിമിത്തം തമിഴില്‍ നിന്ന് അകന്നു നില്‍കുന്നു എന്നാണ് അദ്ദേഹം കരുതിയത്. [1]

അദ്ദേഹത്തെതുടര്‍ന്ന് എ.ആര്‍. രാജരാജവര്‍മ്മയും മഹാകവി ഉള്ളൂരൂം മലയാള ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. രാജരാജവര്‍മ്മ മലൈനാടായ മലയാളത്തിലെ ആദിമ നിവാസികള്‍ തമിഴര്‍ ആയിരുന്നു എന്നും അവര്‍ ചെന്തമിഴ്, കൊടുന്തമിഴ് എന്നീ രണ്ടു വിഭാഗങ്ങളിലുള്ള ഭാഷ ഉപയോഗിച്ചിരുന്നു എന്നും പലവക കൊടുന്തമിഴുകളില്‍ ഒന്നാണ് മലയാളമായിത്തീര്‍ന്നതെന്നും അഭിപ്രായപ്പെട്ടപ്പോള്‍ മലയാളത്തില്‍ മൊത്തമായും ഉപയോഗിച്ചിരുന്ന കൊടുന്തമിഴ് സംസ്കൃതത്തിന്‍റെ സ്വാധീനത്തീനു വഴങ്ങി സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിച്ചു വിഘടിച്ചു എന്നാണ് ഉള്ളൂര്‍ വിശ്വസിച്ചത്. മലയാളം മദ്ധ്യകാലത്തിനു മുന്നേ തന്നെ വേര്‍ തിരിഞ്ഞിട്ടുണ്ടാവാം എന്ന് എന്‍.വി. രാമസ്വാമി അയ്യര്‍, ടി. ബറുവ, എം.ബി. എമിന്യൂ എന്നീ ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡമെന്ന മൂലഭാഷയില്‍ നിന്നുണ്ടായതാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ പ്രധാന ഭാഷകളും തുളു പോലുള്ള അപ്രധാന ഭാഷകളും എന്ന് എല്ലാ ഭാഷാ ശാസ്ത്രജ്ഞരും ഒരുപോലെ അവകാശപ്പെടുന്നു. എന്നാല്‍ പി.കെ. പരമേശ്വരന്‍ നായരുടെ അഭിപ്രായത്തില്‍ മലയാളവും തമിഴും സ്വതന്ത്ര ഭാഷയായി രൂപപ്പെട്ടു വരുന്ന കാലത്തും കേരളത്തിന് ചോഴ, പാണ്ടി ദേശക്കാരുമായി ബന്ധമുണ്ടായിരുന്നതിനാല്‍ ശക്തമായ സ്വാധീനം മലയാളത്തില്‍ പ്രകടമായി ഉണ്ടായി. രാജശാസനങ്ങളും ഉയര്‍ന്നവരുടെ വ്യവഹാരങ്ങളും ചെന്തമിഴ് ആവാന്‍ കാരണം അതാണ്. എന്നാല്‍ ഈ സ്വാധിനം രാജാക്കന്മാരിലും മറ്റുമായിരുന്നെങ്കിലും ജനങ്ങളുടെ വ്യവഹാരഭാഷ മലനാടു ഭാഷ തന്നെയായിരുന്നു.

ഭാഷയുടെ വികസനത്തിന്റെ ഘട്ടത്തില്‍ മലയാണ്മ എന്നു് വിളിച്ചു് പോന്നിരുന്ന മലയാളം, തമിഴ്‌, കോട്ട, കൊടഗ്‌, കന്നഡ എന്നീ ഭാഷകള്‍ അടങ്ങിയ ദക്ഷിണ ദ്രാവിഡ ഭാഷകളില്‍ ഒന്നാണു്. ഭാഷയ്ക്ക് (മലയാളം ഭാഷയെ കുറിച്ച് തനിച്ചു് പ്രതിപാദിക്കുമ്പോള്‍ ഭാഷ എന്നു മാത്രം ഉപയോഗിച്ചു് കാണാറുണ്ടു്) പ്രധാന ദ്രാവിഡഭാഷയായ തമിഴുമായുള്ള ബന്ധം വളരെ ശ്രദ്ധേയമാണു്.

ഭരണ-അദ്ധ്യയന ഭാഷയായി ഒരു കാലത്തു് കേരളദേശത്തു് വ്യാപകമായി ഉപയോഗിച്ചിരുന്ന തമിഴിന്‍റെ സ്വാധീനം മലയാളത്തില്‍ കാണുന്നതു് തികച്ചും സ്വാഭാവികവുമാണു്. ഉത്തരഭാരതത്തില്‍ നിന്നുള്ള ബ്രാഹ്മണകുടിയേറ്റങ്ങള്‍ വഴി ഭാഷയില്‍ വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ ഇന്തോ-ആര്യന്‍‍ ഭാഷകള്‍ക്കും, അറബ്, യൂറോപ്പ്യന്‍ ദേശങ്ങളുമായിട്ടുള്ള കച്ചവടബന്ധങ്ങള്‍ വഴി അതതു് ദേശത്തെ ഭാഷകളും മലയാളഭാഷയില്‍ പ്രകടമായ ചില പരിവര്‍ത്തനങ്ങള്‍ വരുത്തിയിട്ടുണ്ടു്.

മലയാളം എന്ന വാക്ക് ഒരു കാലത്തു ദേശനാമം മാത്രമായിരുന്നു. മലയാളനാട്ടിലെ ഭാഷ എന്ന നിലയ്ക്ക് മലയാളഭാഷ എന്നു പറഞ്ഞുപോന്നിരിക്കുവാനും സാദ്ധ്യതയുണ്ടു്, എങ്കിലും ഈ ഭാഷ അറിയപ്പെട്ടിരുന്നതു മലയാണ്മ എന്നായിരുന്നു. ദേശനാമം തന്നെ ഭാഷാനാമമായി പരിണമിച്ചതോടെ, പഴയ മലയാളം ഭാഷ എന്നു സൂചിപ്പിക്കുവാന്‍ മലയാണ്മ എന്ന വാക്ക് ഉപയോഗിക്കാറുണ്ടു്.

പഴയ തമിഴില്‍ നിന്നാണു മലയാളത്തിന്‍റെ ജനനം. മറ്റെല്ലാ ഭാഷയിലും എന്നതുപോലെ തമിഴിലും ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇതില്‍ ഒരു വകഭേദമായ കൊടുംതമിഴാണു പിന്നീട് മലനാട്ടിലെ ഭാഷയായ മലയാളമായി രൂപം പ്രാപിച്ചതെന്നു ഭാഷാശാസ്ത്രജ്ഞര്‍ കരുതുന്നു. ഇപ്രകാരമൊരു മാറ്റം സംഭവിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതു ഈ വക കാര്യങ്ങളാണു്:

മലനാട് മറ്റു തമിഴ്‌നാടുകളില്‍ നിന്നു സഹ്യപര്‍വ്വതം എന്ന കിഴക്കേ അതിരിനാല്‍ വേര്‍തിരിഞ്ഞു കിടക്കുന്നതു്.
പ്രാദേശികമായുള്ള ആചാരങ്ങളും ജീവിതവീക്ഷണങ്ങളും
നമ്പൂതിരിമാരും ആര്യസംസ്കാരവും.
മലയാളം ഭാഷാചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കാര്യങ്ങളില്‍ പ്രധാനവും ഭാഷാ‍പരമായി ദൃശ്യമായ പരിവര്‍ത്തനങ്ങള്‍ ഹേതുവായി ഭവിച്ചതും നമ്പൂരിമാര്‍ക്ക് സമൂഹത്തില്‍ കൈവന്ന സ്ഥാനമാനങ്ങളും സംസ്കൃതത്തിനു അതുമൂലമുണ്ടായ പ്രചാരവുമാണു്. മേല്‍പ്പറഞ്ഞ സാമൂഹിക-രാഷ്ട്രീയ സംഭവങ്ങള്‍ ഈ ഒരു പരിണാമത്തിനു ആക്കം കൂട്ടുകയാണുണ്ടായതു്. പാണ്ഡ്യചോളചേര രാജാക്കന്മാര്‍ക്ക് ദക്ഷിണഭാരതത്തിലുണ്ടായിരുന്ന അധികാരം നഷ്ടമായതും മലയാളനാട്ടിലെ പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും തമിഴ്‌നാടുകളുമായി ജനങ്ങള്‍ക്കുണ്ടായിരുന്ന ക്രയവിക്രയങ്ങളില്‍ കാര്യമായ കുറവുകള്‍ വരുത്തിയിരുന്നു. കിഴക്കന്‍ അതിര്‍ത്തിയിലെ ദുര്‍ഘടമായ സഹ്യമലനിരകള്‍ കടന്നുള്ള ദുഷ്കരമായുള്ള യാത്രങ്ങളും തമിഴ് ദേശക്കാരെയും മലയാളം ദേശക്കാരെയും അകറ്റുന്നതില്‍ ഭാഗമായി; ആ‍യതുമൂലം ഭാഷയില്‍ ദേശ്യഭേദങ്ങള്‍ക്ക് അവസരമുണ്ടാവുകയുമായിരുന്നു. മരുമക്കത്തായം, മുന്‍‌കുടുമ, മുണ്ടുടുപ്പ് എന്നീ മറ്റു ദ്രാവിഡദേശക്കാര്‍ക്കില്ലാതിരുന്ന ആചാരങ്ങള്‍ മലയാളദേശത്തെ ജനങ്ങളെ മറ്റു തമിഴ്‌ദേശക്കാരില്‍ നിന്നു അകറ്റുവാനും വ്യത്യസ്തമാര്‍ന്ന ഒരു ജനവിഭാഗമാകുവാന്‍ ഇവര്‍ക്ക് പ്രേരണയായി എന്നും കരുതേണ്ടിയിരിക്കുന്നു.

എന്നാല്‍ മറ്റുചില തെളിവുകള്‍ പ്രകാരം മലയാളഭാഷക്ക് കന്നഡയുമായും പ്രകടമായ സാമ്യമുണ്ട്.

ഉദാ. മലയാളം - തോണി, കന്നഡ - ദോണി; തമിഴില്‍ ഇതിനൊടുസാമ്യമുള്ള ഒരു വാക്കില്ല.
മലയാളം - ഒന്ന്, കന്നഡ - ഒന്ദു
മലയാളം - വേലി, കന്നഡ - ബേലി


കൃസ്ത്വബ്ദം ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാന്‍ തുടങ്ങിയ ബ്രാഹ്മണര്‍ക്ക് സാമൂഹ്യവ്യവസ്ഥിതിയില്‍ കാര്യമായ കൈകടത്തലുകള്‍ക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു പെരുമാക്കന്മാരുടെ വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പര്‍ക്കത്തില്‍ ഉപേക്ഷിക്കുവാനും ബ്രാഹ്മണര്‍ തുനിഞ്ഞതോടെ അവര്‍ക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരല്‍ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരില്‍ നിന്നു സംസ്കൃതവും സാമാന്യജനത്തിന്‍റെ ഭാഷയിലേക്ക് പകര്‍ന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവര്‍ത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായതു്.


ആദ്യകാല മലയാളംഒമ്പതാം നൂറ്റാണ്ടില്‍ മഹോദയപുരത്തെ ചേരന്മാര്‍‌ അവരുടെ ശിലാലിഖിതങ്ങളില്‍ മലയാളം അതിന്‍റെ ആദ്യകാലലിപിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഔദ്യോഗികരേഖകളില്‍ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌[6].ലിപിയും അക്ഷരമാലയും
ദക്ഷിണഭാരതത്തില്‍ ലിപിവ്യവസ്ഥിതിയുടെ പ്രചാരകര്‍ ബുദ്ധ-ജൈന സന്യാസികളാണെന്നു ചില ഗുഹാലിഖിതങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഈ ലിപിയാകട്ടെ ബ്രാഹ്മി ലിപിയില്‍ നിന്നു ദ്രാവിഡഭാഷകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയതായിരുന്നു. ഈ എഴുത്തുസമ്പ്രദായം പിന്നീട് തമിഴകത്തും മലനാട്ടിലും വട്ടെഴുത്ത് എന്ന പേരില്‍ വ്യാപരിക്കുകയുണ്ടായി. ദ്രാവിഡശബ്ദവ്യവസ്ഥിതികള്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഈ ലിപി സംസ്കൃത-പ്രാകൃത ഭാഷകള്‍ എഴുതുവാന്‍ അപര്യാപ്തമായിരുന്നു. ഇതാണു സംസ്കൃതമെഴുതുവാന്‍ ഗ്രന്ഥലിപികള്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ കാരണമായി ഭവിച്ചതു്. പല്ലവഗ്രന്ഥം, തമിഴ്‌ഗ്രന്ഥം എന്നീ ഗ്രന്ഥലിപികളില്‍ പഴക്കമേറിയ പല്ലവഗ്രന്ഥമാണു കേരളത്തില്‍ പ്രചാരത്തില്‍ വന്നത്. മലയാളത്തില്‍ ലഭ്യമായ ആദ്യ ലിഖിതമായ വാഴപ്പള്ളി ലിഖിതത്തിലും പല്ലവഗ്രന്ഥമാണു ഉപയോഗിച്ചിരിക്കുന്നതു്.

സംസ്കൃതത്തിന്‍റെ പ്രചാരം വര്‍ദ്ധിച്ചതോടെ സംസ്കൃതം മൂലമായ വാക്കുകള്‍ ഉപയോഗിക്കുന്ന ലിഖിതങ്ങള്‍ എഴുതുവാന്‍ വട്ടെഴുത്ത് അപര്യാപ്തമായി. പ്രാചീനകാലത്ത് സംസ്കൃതത്തിനു ഏകതാനമായ ഒരു ലിപിസഞ്ചയം ഇല്ലാതിരുന്നതുകാരണം ഭാഷാസാഹിത്യത്തില്‍ സംസ്കൃതം വാക്കുകള്‍ എഴുതുവാന്‍ ഗ്രന്ഥലിപികള്‍ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ദ്രാവിഡ വാക്കുകള്‍ വട്ടെഴുത്തുകൊണ്ടും സംസ്കൃതവാക്കുകള്‍ ഗ്രന്ഥലിപികൊണ്ടും എഴുതിയിരുന്നതുകൊണ്ടു പതിനഞ്ചാം നൂറ്റാണ്ടോടെ ഈ രണ്ടു ലിപികളും ഇടകലര്‍ത്തിയെഴുതിയ കൃതികള്‍ യഥേഷ്ടമായിരുന്നു. മണിപ്രവാളം സാഹിത്യരചനകള്‍ മിക്കവാറും ഇപ്രകാരമായിരുന്നു എഴുതിക്കൊണ്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരേയ്ക്കും മലയാളം എഴുതുന്നതു ഗ്രന്ഥലിപി ഉപയോഗിച്ചു തന്നെയായിരുന്നു, കാലാകാലങ്ങളില്‍ ലിപിയില്‍ പരിവര്‍ത്തനങ്ങള്‍ വരികയും ചെയ്തിരുന്നു. ഇന്നു കാണുന്ന മലയാളം ലിപി, ഗ്രന്ഥലിപിയില്‍ അഞ്ചോ ആറോ നൂറ്റാണ്ടുകളില്‍ വന്നുപോയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടതാണു്.

അക്ഷരമാല

വിഭജിക്കാന്‍ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വര്‍ണം (ഉദാ: വസ്ത്രം= വ്+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വര്‍ണം സ്വരം എന്നും അന്യവര്‍ണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വര്‍ണം വ്യജ്ഞനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങള്‍ ഉണ്ട്. അവ ചില്ലുകള്‍ (ന്‍, ല്‍, ള്‍, ണ്‍, ര്‍) എന്നറിയപ്പെടുന്നു. വര്‍ണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകള്‍ ആണ് ലിപികള്‍
സ്വരങ്ങള്‍
ഹ്രസ്വം -അ ഇ ഉ ഋ ഌ എ ഒ
ദീര്‍ഘം ആ ഈ ഊ ൠ ൡ ഏ ഐ ഓ ഔ
വ്യഞ്ജനങ്ങള്‍

കണ്ഠ്യം (കവര്‍ഗം) ക ഖ ഗ ഘ ങ
താലവ്യം (ചവര്‍ഗം) ച ഛ ജ ഝ ഞ
മൂര്‍ധന്യം (ടവര്‍ഗം) ട ഠ ഡ ഢ ണ
ദന്ത്യം (തവര്‍ഗം) ത ഥ ദ ധ ന
ഓഷ്ഠ്യം (പവര്‍ഗം) പ ഫ ബ ഭ മ
മധ്യമം യ ര ല വ
ഊഷ്മാവ് ശ ഷ സ
ഘോഷി ഹ
ദ്രാവിഡമധ്യമം ള ഴ റ

സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകള്‍
ചില്ലുകള്‍ -ര്‍ ല്‍ ള്‍ ണ്‍ ന്‍

Read more...

മലയാള പദ്യ സാഹിത്യ ചരിത്രം
മലയാളഭാഷയുടെ ഉല്പത്തി

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് കൂടുതല്‍ ശക്തം. തെക്കെ ഇന്ത്യയില്‍ ഒട്ടാകെ വ്യാപിച്ചിരുന്ന മൂലദ്രാവിഡഭാഷ ദേശകാലാധിക്യത്താല്‍ തമിഴ്, തെലുങ്ക്, കര്‍ണ്ണാടകം, മലയാളം, തുളു എന്നിങ്ങനെ പ്രധാനമായി അഞ്ചു ദേശഭാഷകളായി രൂപം പ്രാപിച്ചു. മലയാള ഭാഷയുടെ ആദിരൂപം എന്തായിരുന്നുവെന്ന് ഇനിയും വ്യക്തമായ തെളിവുകളില്ല.

പ്രാരംഭകൃതികള്‍

കൊല്ലവര്‍ഷാരംഭം മുതല്‍ ഏകദേശം അഞ്ഞൂറുവര്‍ഷത്തോളം മലയാളഭാഷ ശൈശവത്തില്‍ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തില്‍ പലതരം നാടന്‍പാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങള്‍, വീരപുരുഷന്മാരുടെ അപദാനങ്ങളെ വര്‍ണ്ണിക്കുന്ന ഗാനങ്ങളള്‍‍, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകള്‍, വിനോദങ്ങള്‍ക്കു വേണ്ടിയുള്ള ഗാനങ്ങള്‍ ഇങ്ങനെ വിവിധ തരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴല്‍ക്കൂത്ത്പാട്ട്, സര്‍പ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവര്‍പാട്ട്, മണ്ണാര്‍പാട്ട്, പാണര്‍പാട്ട്, കൃഷിപ്പാട്ട്, തമ്പുരാന്‍പാട്ട്, പടപ്പാട്ട്, വില്ലടിച്ചാന്‍പാട്ട്, ഓണപ്പാട്ട്, കുമ്മികള്‍,താരാട്ടുകള്‍ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു.

രാമചരിതം

മലയാള ഭാഷയുടെ ശൈശവഘട്ടത്തിന്റെ അവസാനകാലത്തിണ്ടായിട്ടുള്ള കൃതിയാണ് ‘രാമചരിതം‘. ഇതാണത്രെ ഇന്നു നമുക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ഗാനകൃതി. ‘ ചീരാമന്‍ ’ എന്നൊരു കവിയാണ് പ്രസ്തുത കൃതി രച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു ശ്രീരാമവര്‍മ്മനാണ് പ്രസ്തുത കൃതിയുടെ കര്‍ത്താവെന്നു മഹാകവി ഉള്ളൂര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആകെ 1814 പാട്ടുകളാണ് പ്രസ്തുത കൃതിയിലുള്ളത്. രാമചരിതം ഒരു തമിഴ്‌കൃതിയാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. മലയാളത്തിന്റെ പ്രാഗ്രൂപം കൊടുംതമിഴാണെന്നു കേരളപാണിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. പുരാതന കാലത്ത് കേരളത്തില്‍ സര്‍വ്വത്ര വ്യാപിച്ചിരുന്ന ഈ തമിഴ് ഒരു പ്രത്യേക ഭാഷയായി പരിണമിച്ചതാണ് ഇപ്പോഴത്തെ മലയാളമെന്നുള്ള ഭാഷാശാസ്ത്രപണ്ഡിതന്മാരുടെ അഭിപ്രാ‍യങ്ങളും ശ്രദ്ധിച്ചാല്‍ , രാമചരിതം അങ്ങനെയുള്ള ഒരു പരിണാമഘട്ടത്തില്‍ രചയിതമായ കൃതിയായിരിക്കണം.രാമചരിതത്തില്‍ യുദ്ധകാണ്ഡത്തെയാണ് കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങള്‍ പലയിടത്തും വളരെ സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്.


മണിപ്രവാളഭാഷ

സംസ്‌കൃതവും മലയാളവും ഇടകലര്‍ന്ന ഒരു മിശ്രഭാഷ ആര്യന്മാരുടേയും ആര്യമതത്തിന്റേയും പ്രാബല്യത്തോടെ കേരളത്തില്‍ പ്രചരിച്ചു തുടങ്ങി.ദ്രാവിഡരായ കേരളീയരുമായി ഇടപഴകി ജീവിച്ച ആദിമഘട്ടങ്ങളില്‍ ഈ മിശ്രഭാഷയാണ് കേരളബ്രാഹ്മണര്‍ സംസാരഭാഷയായി ഉപയോഗിച്ചത്. കാലാന്തരത്തില്‍ ഈ സംസാരഭാഷ അല്പമൊക്കെ പരിഷ്കരിച്ച് അവര്‍ ചില സാഹിത്യകൃതികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് മണിപ്രവാളമെന്ന പേരില്‍ പ്രസിദ്ധമായ ഒരു സംസ്കൃതമിശ്രഭാഷാപ്രസ്ഥാനം കേരളത്തില്‍ ഉടലെടുത്തത്. മണിപ്രവാളഭാഷയെ വിവരിക്കുന്ന ലക്ഷണമൊത്ത ഒരു ശാസ്ത്ര ഗ്രന്ഥമാണ് ‘ലീലാതിലകം‘. എട്ടു ശില്പങ്ങളുള്ള ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തില്‍ മണിപ്രവാളലക്ഷണവും വിഭാഗങ്ങളും വിശദീകരിച്ചിരിക്കുന്നു. രണ്ടു മുതലുള്ള ശില്പങ്ങളില്‍ വ്യാകരണം, ദോഷം, ഗുണം, അലങ്കാരം, രസം ഇവയെപ്പറ്റി ചര്‍ച്ചചെയ്യുന്നു.സൂത്രം, വൃത്തി, ഉദാഹരണം എന്നിങ്ങനെയാണ് ഒരോ ശില്പത്തിലേയും പ്രതിപാദനരീതി. ലീലാതിലകത്തിന്റെ രചനാകാലത്തിനെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളാ‍ണ് ഉള്ളത്,കൊല്ലവര്‍ഷം 560-നും 575-നും ഇടയ്ക്കായിരിക്കണം അതിന്റെ നിര്‍മ്മാണമെന്നാണ് മിക്ക പണ്ഡിതരുടേയും അഭിപ്രായം.ആര്യന്മാര്‍ കേരളത്തില്‍ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടില്‍ പാട്ടിന് സമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ് 'മണിപ്രവാളം.(Manipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സന്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടില്‍ സംസ്കൃതത്തില്‍ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിന്‍റെയും പാട്ടിന്‍റെയും ലക്ഷണങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്. ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം. മണി എന്നാല്‍ മാണിക്യം (റൂബി) എന്ന ചുവപ്പു കല്ല്‌. "പ്രവാളം" എന്നാല്‍ പവിഴം. മണി ദ്രാവിഡ ഭാഷയും, പ്രവാളം സംസ്കൃത ഭാഷയും എന്നാണ് സങ്കല്‍പം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേര്‍ത്ത് ഒരു മാല നിര്‍മ്മിച്ചാല്‍ മണിയും പ്രവാളവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേര്‍ന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കല്‍പ്പം. കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങള്‍ മണിപ്രവാളത്തിന്‍റെ വളര്‍ച്ചയെ സഹായിച്ചു. ==

ആഖ്യാനശൈലി
വേശ്യകളെയും, ദേവദാസികളേയും അധികമായി വര്‍ണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികള്‍[1] ദേവതാസ്തുതി, രാജസ്തുതി, ദേശവര്‍ണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു. മലയാള സാഹിത്യത്തില്‍ മണിപ്രവാള പ്രസ്ഥാനത്തില്‍ എഴുതിയ കൃതികളില്‍ ഏറ്റവും പ്രശസ്തമായത്‌ ഉണ്ണുനീലിസന്ദേശം ആണ്. 14-ആം നൂറ്റാണ്ടില്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ടലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. മലയാളത്തിന്റെ വ്യാകരണവും ഖടനയും ലീലാതിലകം പ്രതിപാദിക്കുന്നു. കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പ്രതിപാദിക്കുന്നു. മണിപ്രവാള കവിതാശൈലിയെ ലീലാതിലക പ്രതിപാദിക്കുന്നു. ഇതിന്റെ കര്‍ത്താവാരെന്ന്‌ നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‌ "ശില്‍പം" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങള്‍ ഉണ്ട്‌. മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവര്‍ണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചന്പു', നൈഷധം ചന്പു', 'ഭാരതം ചന്പു' എന്നിവയും വളരെ പ്രശസ്തമാണ്‌.

പാട്ടുകള്‍നിരണംകവികള്‍
മദ്ധ്യകാലമലയാളത്തില്‍ ‘ പാട്ട് ’ ശാഖയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായ അനേകം കൃതികള്‍ ഉണ്ടായിട്ടുണ്ട്. കരിന്തമിഴുകാലത്തില്‍ രചിക്കപ്പെട്ട രാമചരിതത്തിനുശേഷം ഈ ശാഖയില്‍ വന്നിട്ടുള്ള മുഖ്യകൃതികള്‍ കണ്ണശ്ശപ്പണിക്കന്മാരുടേതാണ്. 15-‍ാം ശതകത്തില്‍ ജീവിച്ചിരുന്ന മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നീ മൂന്നു പേരെയാണ് കണ്ണശ്ശപ്പണിക്കന്മാര്‍ എന്നു വിളിക്കുന്നത്. നിരണം എന്ന സ്ഥലമാണ് ഇവരുടെ സ്വദേശം. നിരണംകവികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. കേവലം കരിന്തമിഴായി കഴിഞ്ഞിരുന്ന മലയാളഭാഷയെ അതില്‍നിന്നു അല്പാല്പമായി വേര്‍പെടുത്തി സംസ്കൃതപദപ്രയോഗം കൊണ്ട് മോടികൂട്ടി മലയാളഭാഷയ്ക്കു നവചൈതന്യം പ്രദാനം ചെയ്തവരാണ് നിരണം കവികള്‍. അക്കാലത്തെ മണിപ്രവാളകവിതകള്‍ക്കൊപ്പമായ അന്തസ്സും മാന്യതയും ഇവരുടെ കൃതികള്‍ക്കുണ്ട്.


ചെറുശ്ശേരി നമ്പൂതിരി

കണ്ണശ്ശപ്പണിക്കര്‍ക്കുശേഷം ഭാഷാപദ്യസാഹിത്യത്തിന്റെ ഗാനശാഖയെ എറ്റവും അധികം പരിപോഷിപ്പിച്ചിട്ടുള്ളത് ചെറുശ്ശേരി നമ്പൂതിരിയാണ്. ‘ കൃഷ്ണഗാഥ ‘ അല്ലെങ്കില്‍ ‘ കൃഷ്ണപ്പാട്ട് ‘ ആണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി. സാഹിത്യപഞ്ചാനനന്‍ പി.കെ നാരായണപിള്ളയുടെ അഭിപ്രായം കേള്‍ക്കുക “കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളില്‍ ഏറ്റവും പഴക്കവും തിളക്കവും കൂടുന്ന ഒന്നാണ് കൃഷ്ണഗാഥ ”
ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവര്‍ഷം 15-‌ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണു്. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവര്‍മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളില്‍ ദര്‍ശിക്കാനാവുന്നത്.[1] സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളില്‍ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തിയിരുന്ന മലനാട്ടിലെ കവികള്‍ക്കിടയില്‍ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.

മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന് കഴിയുന്നതു്‌ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്‌. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു്‌ കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തില് കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്

മാനവിക്രമന്‍ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍,

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ പേരല്ല രാമാനുജന്‍ എന്നും ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് [1]. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായിരുന്നു കവിയുടെ ജനനം (ഇപ്പോള്‍ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജന്‍ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണു്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജന്‍ എഴുത്തച്ഛന്‍, നാനാദിക്കിലേക്കുള്ള ദേശാടനങ്ങള്‍ക്കു ശേഷം തൃക്കണ്ടിയൂരില്‍ താമസമാക്കി എന്നു കരുതപ്പെടുന്നു. എഴുത്തച്ഛന്‍ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരു സ്ഥാനപ്പേരാണെന്നും രാമാനുജന്‍ എഴുത്തച്ഛനു ശേഷം പിന്‍‌തലമുറയില്‍ പെട്ടവര്‍ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു.[അവലംബം ആവശ്യമാണ്] കവിയുടെ കുടുംബപരമ്പയില്‍ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്ഐതിഹ്യം
വാല്മീകി മഹര്‍ഷിയാല്‍ എഴുതപ്പെട്ട രാമായണത്തോട്‌ ഉപമിക്കുമ്പോള്‍ ആദ്ധ്യാത്മരാമായണം ഋഷിപ്രോക്തമല്ല എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌ കാരണം വാല്മീകിരാമായണത്തിലും മറ്റും രാമന്‍ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായാണ്‌ ചിത്രീകരിക്കുന്നത്‌. എന്നാല്‍ ആദ്ധ്യാത്മാരാമായണമാകട്ടേ രാമന്‍ ഈശ്വരാണെന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ വിഷ്ണു ഭക്തനായ ഒരു ബ്രാഹ്മണനാണ്‌ ഇത്‌ എഴുതിയത്‌ എന്നതാണ്‌. അദ്ദേഹം തന്റെ ആദ്ധ്യാത്മരാമായണം മറ്റുള്ളവരാല്‍ സ്വീകരിക്കപ്പെടാന്‍ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ബ്രാഹ്മണന്‍ അദ്ദേഹത്തിന്‌ ഗോകര്‍ണ്ണത്തു വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രി നാളില്‍ വരുമെന്നു അദ്ദേഹത്തെ കണ്ട്‌ ഗ്രന്ഥം ഏല്‍പ്പിച്ചാല്‍ അതിന്‌ പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണന്‍ അതുപോലെ തന്നെ പ്രവര്‍ത്തിച്ചു. എന്നാല്‍ ആ തേജസ്വിയായ ബ്രാഹ്മണന്‍ വേദവ്യാസനും പട്ടികള്‍ വേദങ്ങളും ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധര്‍വനെ ശുദ്രനായി ജനിക്കാനുള്ള ശാപവും നല്‍കി. ആദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധര്‍വ്വന്‍ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത്‌ തുഞ്ചത്ത്‌ എഴുത്തച്ഛനായിട്ടായിരുന്നു.[2] അതാണ്‌ അദ്ദേഹത്തിന്‌ രാമായണം കിളിപ്പാട്ട്‌ എഴുതാന്‍ ആദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തില്‍ കഴമ്പില്ലെന്നും ശൂദ്രനായ എഴുത്തച്ഛനേയും ബ്രഹ്മണ/ഉന്നത കുല വത്‌കരിക്കാനുള്ള ശ്രമമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്‌.

മലയാളഭാഷയുടെ പിതാവ്

എഴുത്തച്ഛനു മുമ്പും തെളിമലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ കേരളദേശത്ത് വന്നിരിക്കിലും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു് കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണു്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.

എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കര്‍മ്മത്തില്‍ അദ്ദേഹത്തിനു സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടംവരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണു് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.

എഴുത്തച്ഛന്റെ കൃതികള്‍

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികള്‍ക്ക് പുറമേ ഇരുപത്തിനാലു വൃത്തം, ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തില്‍ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹങ്ങള്‍ തുടരുന്നുണ്ട്. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീര്‍ത്തനങ്ങള്‍ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങള്‍ ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യനീതി.

പൂന്താനം നമ്പൂതിരി
മദ്ധ്യകേരളത്തിലെ പഴയ വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ ( ഇന്ന്‌ മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും എട്ടു കിലോമീറ്റര്‍ വടക്ക് കീഴാറ്റൂര്‍) പൂന്താനം (പൂങ്കാവനം - പൂന്താവനം - പൂന്താനം) എന്ന ഇല്ലത്ത് ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ക്രിസ്തു വര്‍ഷം 1547 മുതല്‍ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന്‌ സാമാന്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട് ( പ്രൊഫ.കെ.വി. കൃഷ്ണയ്യര്‍) . മേല്‍‌പ്പത്തൂരിന്റെ (1560-1646) സമകാലികനായിരുന്നു എന്ന്‌ ഉറപ്പിക്കാനുള്ള വളരെയധികം പ്രമാണങ്ങള്‍ ലഭ്യമാണ്.

പ്രധാന കൃതികള്‍
ജ്ഞാനപ്പാന, ശ്രീകൃഷ്ണകര്‍ണ്ണാമൃതം, നൂറ്റെട്ടുഹരി, സന്താനഗോപാലം പാന, ഘനസംഘം, കുചേലവൃത്തം പാന, കുചേലവൃത്തം ഗാഥ, മഹാലക്ഷ്മീ വികല്പം വിനാ, കൂടാതെ ഒട്ടനേകം സ്തോത്രകൃതികള്‍.
[അവലംബം-മലയാളസാഹിത്യ ചരിത്രം-വിവിധ രചയിതാക്കള്‍]

Read more...

  © Blogger template designed by murari sambhu

Back to TOP